മലദ്വാരത്തിന്റെ ഉള്ളിൽ മലം അധികമായി കട്ടിയായി പോകുമ്പോഴോ അല്ലെങ്കിൽ മലം അധികം തവണ പോകുമ്പോഴോ വരുന്ന ഒരു പൊട്ടൽ അല്ലെങ്കിൽ വിള്ളലാണ് ഫിഷർ എന്ന് പറയുന്നത്. മലദ്വാരത്തെ ആശ്രയിച്ച് വരുന്നതുകൊണ്ട് തന്നെ പലപ്പോഴും ആളുകൾ ഇതിനെ മൂലക്കുരു അല്ലെങ്കിൽ പൈൽസ് ആണ് എന്ന് കരുത്താറുണ്ട്. മലദ്വാരത്തെ പറ്റി തന്നെ വരുന്ന മറ്റൊരു രോഗങ്ങൾ അതായത് പൈൽസ്, ഫിസ്റ്റുല നിന്നും വെറും 2 ലക്ഷണങ്ങൾ വെച്ച് എങ്ങനെ വേർതിരിച് മനസ്സിലാക്കാം എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
ഫിഷർ എന്ന രോഗം സാധാരണയായി മലം കട്ടിയായി പോകുമ്പോൾ മലാശയത്തിന്റെ അവസാന ഭാഗമായ ഏനൽ കനാലിന്റെ ഉള്ളിൽ വരുന്ന പൊട്ടലാണ്. ബ്ലേഡ് കൊണ്ട് മുറിക്കുന്ന പോലെ അതിയായ വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. മലം പോയി കഴിഞ്ഞാൽ ആ ഭാഗത്ത് പുകചലും വേദനയും കാരണം ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് അനുഭവപ്പെടുക. ഈ ഒരു പ്രശ്നം തന്നെയാണ് ഫിഷറിന് മറ്റു രോഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
പൈൽസ് പൊതുവേ വേദന ഇല്ലാത്ത ഒരു രോഗം ആണ്. മലദ്വാരത്തിന്റെ ഉള്ളിൽ സാധാരണയായി കാണുന്ന രക്തക്കുഴലുകൾ വികസിച്ച് പുറത്തേക്ക് വരുന്ന അവസ്ഥയാണ് പൈൽസ്. പൈൽസ് എന്ന രോഗം പൊതുവേ മലബന്ധം ഉള്ള ആളുകളിലാണ് കാണപ്പെടുന്നത്. മലാശയത്തിന്റെ അകത്തുള്ള പ്രഷർ കൂടിയിട്ട് രക്തക്കുഴലുകൾ വികസിച്ച് പുറത്തേക്ക് തള്ളിവരുന്ന അവസ്ഥയാണ് പൈൽസ്.
തുടക്കത്തിൽ വേദന ഉണ്ടാകാത്ത വേദനയാണ് കാലക്രമേണ അമിതമായ വേദന ഈയൊരു അസുഖത്തിൽ ഉണ്ടാകുന്നു. ഫിഷർ എന്ന് പറയുന്ന രോഗം മല ദ്വാരത്തിന്റെ ഉള്ളിൽ അണുബാധ വന്ന് അത് ഒരു കുരുആയി മാറി കാലക്രമേണ ആ പഴുപ്പും അണുക്കളും അവിടെനിന്ന് സഞ്ചരിച്ച് ഒരു തുരങ്കം ഉണ്ടാക്കി മലദ്വാരത്തിന്റെ ഏതെങ്കിലും പശുത്തുള്ള തൊലിപ്പുറത്തേക്ക് പൊട്ടി പുറത്തേക്കു വരുന്ന അവസ്ഥയാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam