സർവ്വ ഭക്തർക്കും അനുഗ്രഹങ്ങൾ വാരിക്കോരി കൊടുക്കുന്ന ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ . ഭഗവാൻ തന്റെ ബാല്യകാലം ചെലവഴിച്ച സ്ഥലമാണ് വൃന്ദാവനം. ഉത്തർപ്രദേശിലെ മധുര എന്ന സ്ഥലത്ത് 16 കിലോമീറ്റർ നീങ്ങിയാണ് വൃന്ദാവനം കാണാൻ സാധിക്കുക. ഇന്ന് അവിടെ ഒരു വലിയ നിഥുവൻക്ഷേത്രം കാണാൻ സാധിക്കും. ഈ ക്ഷേത്രത്തിന്റെ പ്രത്യേകത എന്നത് ഈ ക്ഷേത്രത്തിനോട് ചേർന്നുള്ള തുളസിക്കാടാണ്.
തുളസി ചെടികളുടെ ഒരു കാട് തന്നെയാണ് ഇവിടെ നാം കാണുന്നത്. ഇവിടെ ഓരോ തുളസിയുടെ മൂഡും രണ്ടു തുളസി കൂടിച്ചേർന്ന് ഇണചേർന്നാണ് നിൽക്കുന്നത്. ഈ സ്ഥലത്തിന് സമീപത്തുള്ള സകല വീടുകളിലും ജനാലകൾ അടഞ്ഞു തന്നെയാണ് കിടക്കുന്നത്. അതിന് കാരണം എന്ന് പറയുന്നത് ഈ തുളസിക്കാട്ടിൽ ഭഗവാൻ രാത്രിയെന്നും തന്റെ തോഴിമാരൊത്തു വന്നു നേരം വെളുക്കുവോളം നൃത്തം ചെയ്യുന്നു എന്നതാണ്. ഈ സമയത്ത് ആരും ജനാലകളുടെയും വാതിലുകളുടെയും മറ്റും നോക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ഭഗവാന്റെ സാന്നിധ്യം ഊട്ടി ഉറപ്പിക്കുന്ന സ്ഥലമാണ് രംഗ് മഹാൽ. ഇവിടെ ഭഗവാന് വേണ്ടി എന്നും പൂജയ്ക്ക് ശേഷം ഒരു ചന്ദനക്കട്ടി ഒരുക്കി അതിൽ പൂക്കളൊക്കെ ഒരുക്കി അവിടെ ഒരു പാത്രത്തിൽ പഴങ്ങളും വെറ്റിലയും എല്ലാം വെച്ചിട്ടാണ് രാത്രി പോകുന്നത്. അത്ഭുതമെന്നു മാത്രമേ ഇതിന് പറയാൻ സാധിക്കുകയുള്ളൂ പിറ്റേദിവസം രാവിലെ ഇവിടേക്ക് വരുമ്പോൾ ആ കാട്ടിനുള്ള പൂക്കൾ കൂടിക്കളർന്നതായും അതോടൊപ്പം ജലത്തിലെ അളവ് കുറഞ്ഞതായും കാണപ്പെടുന്നു. മറ്റൊരു പ്രധാന കാഴ്ചയാണ് യശോദനന്ദൻ ക്ഷേത്രം.
ഈ ക്ഷേത്രത്തിൽ ചെന്ന് കണ്ണടച്ച് പ്രാർത്ഥിക്കുമ്പോൾ ഭഗവാൻ നമ്മുടെ അടുത്തു നിൽക്കുന്നതായി നമുക്ക് തോന്നുന്നു. ഏതാണ്ട് 5000 ത്തോളം വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ ഭഗവാൻ വെണ്ണം കട്ടു തിന്ന പാത്രങ്ങൾ സൂക്ഷിച്ചു വച്ചിട്ടുണ്ട് . ഇവിടുത്തെ മറ്റു അത്ഭുതമെന്ന് വിശ്വസിക്കാൻ സാധിക്കുന്നത് ഇവിടെ നിൽക്കുന്ന പൂത്തുലഞ്ഞ കൈപ്പക്ക മരമാണ്. ഏതൊരു കാലാവസ്ഥ ആയാലും ഇതെന്നും പൂത്തുലഞ്ഞു നിൽക്കുന്നത് പതിവാണ്. ശ്രീകൃഷ്ണ ഭഗവാന്റെ വൃദ്ധാവനം നമ്മെ എന്നും ഭഗവാന്റെ സാന്നിധ്യം അറിയിക്കുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.