Chilli Pickle : ഇന്ന് തയ്യാറാക്കി എടുക്കുന്നത് നല്ല ടേസ്റ്റോടുകൂടിയുള്ള മുളകച്ചാറാണ്. ഈ ഒരു അച്ചാർ പണ്ട് കല്യാണവീടുകളിൽ എല്ലാം സ്ഥിരമായി തയ്യാറാക്കി എടുക്കാറുള്ള ഒന്നാണ്. നല്ല ടേസ്റ്റ് കൂടി മുളച്ചാൽ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. അപ്പോൾ എങ്ങനെയാണ് അച്ചാർ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അച്ഛാർ തയ്യാറാക്കാൻ ആവശ്യമായി വരുന്നത് വെളുത്തുള്ളി, ഇഞ്ചി ശർക്കര എന്നിവയാണ്.
ഇവ എല്ലാം വെച്ച് എങ്ങനെയാണ് അച്ചാർ തയ്യാറാക്കുന്നത് എന്ന് നോക്കാം. അപ്പോൾ അപ്പോൾ ആദ്യം തന്നെ അച്ചാ തയ്യാറാക്കുവാനായി ഒരു ചീനച്ചട്ടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓളം ഓയിൽ ഒഴിക്കാം. ഓയില് നല്ല രീതിയിൽ ചൂടായി വരുമ്പോൾ ഇതിലേക്ക് അച്ചാർ തയ്യാറാക്കി എടുക്കുവാനുള്ള മുളകൊന്നു ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. മുളക് ഫ്രൈ ആക്കിയതിനു ശേഷം എണ്ണയിൽ നിന്ന് മാറ്റി വയ്ക്കാവുന്നതാണ്.
ഇനി മറ്റൊരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാവുന്നതാണ്. ഇനി നമ്മള് ഇത് എണ്ണയിലേക്ക് തന്നെ ഒരു ടീസ്പൂൺ ഓളം കടുക് ചേർത്ത് കൊടുക്കാം. കടുക് പൊട്ടി വരുമ്പോൾ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉലുവയും ചേർക്കാം. ഇനി ഇതിലേക്ക് ചതച്ചുവെച്ച് വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് കൊടുത്താൽ നല്ല രീതിയിൽ ഒന്ന് ഇളക്കി എടുക്കാം. ഇഞ്ചിയും വെളുത്തുള്ളിയും നല്ല രീതിയിൽ മൂത്തു വന്നപ്പോൾ ഇതിലേക്ക് അച്ചാറിന് ആവശ്യമായ പൊടികൾ ചേർത്ത് കൊടുക്കാവുന്നതാണ്.
അര ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും ഒന്നര ടേബിൾസ്പൂൺ മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ഇതിലേക്ക് പുളിവെള്ളം ചേർക്കാം. ഇവയെല്ലാം നല്ല രീതിയിൽ ഇളക്കി യോജിപ്പിച്ചതിനു ശേഷം ശർക്കര പാനി കൊടുക്കുക. അച്ചാർ തയ്യാറാക്കുന്ന കൂടുതൽ ഇഷ്ടം പൂരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Bismi Kitchen