നാമോരോരുത്തരുടെയും ഇഷ്ടദേവൻ ആണ് കൃഷ്ണഭഗവാൻ. ലോകത്തിലെ സകല തിന്മകളെയും ചെറുക്കുന്നതിന് വേണ്ടി പിറവിയെടുത്ത ഭഗവാനാണ് കൃഷ്ണഭഗവാൻ. ശ്രീകൃഷ്ണ ഭഗവാനെ സമ്പത്തിന്റെയും ഐശ്വര്യത്തെയും ദൈവമായാണ് നാമോരോരുത്തരും കണക്കാക്കുന്നത്. കൃഷ്ണാ എന്ന് മനസ്സിൽ വിചാരിച്ചാൽ മാത്രം മതി ഭഗവാൻ നമ്മളിലേക്ക് നേരിട്ട് തന്നെ ഇറങ്ങിവന്ന് നമ്മുടെ ഏതൊരു ആവശ്യവും നടത്തിത്തരുന്നു.
അത്രയ്ക്ക് തന്റെ ഭക്തരിൽ കാരുണ്യം കാണിക്കുന്ന ഭഗവാനാണ് കൃഷ്ണഭഗവാൻ. അതിനാൽ തന്നെ ഒത്തിരി ക്ഷേത്രങ്ങളാണ് ഭഗവാന്റേതായിട്ടുള്ളത്. അതിൽ തന്നെ വളരെ പ്രസിദ്ധമായ ധാരാളം ക്ഷേത്രങ്ങളുമുണ്ട്. നാം എല്ലാവരും ഈ ക്ഷേത്രങ്ങൾ സ്ഥിരമായി ദർശിക്കുകയും ഭഗവാന്റെ അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നവരാണ്. അതുപോലെതന്നെ നാം ഏവരുടെയും വീടുകളിലും പൂജാമുറികളിലും കൃഷ്ണ ഭഗവാന്റെ വിഗ്രഹം ഉണ്ട്.
ഇത്തരത്തിൽ ഭഗവാന്റെ സ്വരൂപം നമ്മുടെ വീടുകളിൽ സ്ഥാപിക്കുന്നത് വഴി ഭാഗ്യങ്ങൾ നമ്മളെ തേടി വരുന്നു എന്നതാണ് ശാസ്ത്രം. ഇത്തരത്തിൽ വിഗ്രഹങ്ങൾ നമ്മുടെ വീടുകളിൽ സ്ഥാപിക്കുമ്പോൾ നാം വാസ്തുപരമായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ശ്രീകൃഷ്ണ ഭഗവാന്റെ വിഗ്രഹം ശരിയായ സ്ഥാനത്ത് വെച്ചില്ലെങ്കിൽ അത് നമുക്കും നമ്മുടെ കുടുംബത്തിനും ദോഷമായി തന്നെ വരും.
വടക്ക് കിഴക്ക് ദിശയിൽ ആയിട്ട് വേണം കൃഷ്ണഭഗവാൻ വിഗ്രഹം ഓരോരുത്തരുടെ വീടുകളിൽ സ്ഥാപിക്കേണ്ടത്. വിഗ്രഹത്തിന്റെ മുഖം എപ്പോഴും കിഴക്ക് പടിഞ്ഞാറായിട്ട് വേണം ഇരിക്കാൻ. ഈയൊരു കാര്യം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതുപോലെതന്നെ ഈ വിഗ്രഹം ഒരു കാരണവശാലും കുളിമുറിയുടെയോ കിടപ്പുമുറികളുടെയോ ചുമരുകളോട് ചേർത്ത് വെക്കാൻ പാടില്ല. ഇത് നമ്മുടെ ജീവിതത്തിൽ നിർഭാഗ്യങ്ങൾ ഉണ്ടാകുന്നതിനെ കാരണമാകുന്നു.തുടർന്ന് വീഡിയോ കാണുക.