നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് പ്രാർത്ഥനകൾ. അതിനാൽ തന്നെ നാം ദിവസവും പ്രാർത്ഥിക്കുന്നവരാണ്. പൊതുവേ നാം വീടുകളിലെ പൂജാമുറികളിലാണ് പ്രാർത്ഥിക്കാറുള്ളത്. അതോടൊപ്പം സാധിക്കുന്ന ദിവസങ്ങളിൽ ക്ഷേത്രദർശനം നടത്തിയും നാം പ്രാർത്ഥിക്കാറുണ്ട്. ഇത്തരത്തിൽ പ്രാർത്ഥിക്കുമ്പോൾ നാം നമ്മുടെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും ഭഗവാനോട് നേരിട്ട് പറയുകയും അതിനുവേണ്ടി പരിഹാരമാർഗ്ഗങ്ങൾ തേടുകയും ചെയ്യാറുണ്ട്.
നമ്മുടെ ജീവിതത്തിൽ ഒട്ടനവധി പോസിറ്റീവ് വശങ്ങൾ കൊണ്ടുവരുന്ന ഒന്നാണ് പ്രാർത്ഥനകൾ. അതിനാൽ തന്നെ നമ്മെ ഏവരും ദുഃഖത്തോടെ ഒപ്പം തന്നെ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള നേട്ടങ്ങളും ഭഗവാനെ അറിയിക്കേണ്ടതാണ്. എന്നാൽ ചില ആളുകൾ ഇതിനുമപ്പുറം ഒട്ടനവധി കാര്യങ്ങൾ പ്രാർത്ഥിക്കാറുണ്ട്. ഇതിൽ ഒരിക്കലും പ്രാർത്ഥിക്കാൻ പാടില്ലാത്ത കാര്യങ്ങളും ഉൾപ്പെടുന്നു. ഇത്തരത്തിലുള്ള ഒരിക്കലും പ്രാർത്ഥിക്കാൻ പാടില്ലാത്ത കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്.
നമ്മളിലെ ദോഷമായി വരുന്ന കാര്യങ്ങളാണ് ഇവ. അതിനാൽ തന്നെ പ്രാർത്ഥനയിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നാം എപ്പോഴും മറ്റൊരാളുടെ നാശം ആഗ്രഹിക്കാൻ പാടില്ല. അതുപോലെതന്നെ ഒരിക്കലും ഇത്തരം കാര്യങ്ങൾ പ്രാർത്ഥിക്കാനും പാടില്ല. ഇരട്ടി ദോഷമായിരിക്കും ഇത് നാം ഓരോരുത്തരും ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. ഇത്തരത്തിലുള്ള നാശം നമ്മുടെ ജീവിതത്തിൽ ആയിരിക്കും പ്രാർത്ഥിക്കുന്നത് വഴി ഭവിക്കുക.
ശത്രു എത്ര വലിയ ദുഷ്ടനായാലും പ്രാർത്ഥിക്കുമ്പോൾ ഇത്തരത്തിൽ നാം പ്രാർത്ഥിക്കാൻ പാടില്ല. മറ്റൊരുകാര്യം എന്ന് പറയുന്നത് നാം പ്രയത്നിക്കാതെ തന്നെ ഈശ്വരൻ വഴി ആഗ്രഹങ്ങൾ സാധിക്കണമെന്ന് പ്രാർത്ഥിക്കുന്നതാണ്. ഈശ്വര പ്രാർത്ഥനയോടൊപ്പം തന്നെ നമ്മുടെ പ്രയത്നം ഏതൊരു കാര്യത്തിലും അത്യാവശ്യമാണ്. അത് മനസ്സിലാക്കിക്കൊണ്ട് വേണം നാം ഓരോരുത്തരും പ്രാർത്ഥിക്കാൻ. തുടർന്ന് വീഡിയോ കാണുക.