അമിതമായിടുള്ള വിയർപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ. അതുപോലെതന്നെ കഷത്തെ അസഹ്യമായിട്ടുള്ള ദുർഗന്ധവും. ഇതിനൊക്കെയുള്ള നല്ലൊരു പരിഹാരമായാണ് ഇന്ന് നിങ്ങളും ആയി എത്തുന്നത്. അമിത വിയർപ്പും അസഹ്യമായ ഗന്ധവും നമ്മളിൽ പലരെയും അലട്ടുന്ന പ്രശ്നമാണ്. പല വഴികളും പരീക്ഷിച്ചിട്ടും വിയർപ്പ് നാറ്റം കുറയ്ക്കാൻ ഏറെ ബുദ്ധിമുട്ടാണ്. അസഹികമായ വിയർപ്പ് നാറ്റത്തിന് എന്ന മുക്തി നേടുവാൻ ചില പരിഹാരങ്ങൾ ആയിട്ടാണ് ഇന്ന് എത്തിയിരിക്കുന്നത്. അമിതമായ വിയർപ്പ് പ്രശ്നം ഉള്ളവർ നന്നായിട്ട് വെള്ളം കുടിക്കുക.
ഏറ്റവും ചുരുങ്ങിയത് ഒരു ദിവസം 10 ക്ലാസ്സ് വെള്ളം എങ്കിലും കുടിക്കണം. ശരീരത്തിൽ വെള്ളം കൂടുതൽ ഉണ്ട് എങ്കിൽ ശരീര താപനില കുറയ്ക്കുവാനൊക്കെ നന്നായിട്ട് സഹായിക്കും. അത് അമിതമായി വരുന്ന വിയർപ്പിന്റെ അളവിനെ നിയന്ത്രിക്കുന്നു. മാനസിക സമ്മർദ്ദം അമിതമായി വിയർപ്പിനെ കാരണമായേക്കാം. ടെൻഷനും സമ്മർദ്ദവും വിയർപ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും.
അത് നന്നായി വിയർക്കുവാൻ ഇടയാകും അതിനായി മാനസിക സമ്മർദ്ദം നിയന്ത്രിക്കാനൊക്കെ കൂടുതലായിട്ട് ശ്രദ്ധിക്കുക. വെള്ളത്തിൽ അമിതമായി കുളിക്കുന്നതും ശരീരം വിയർക്കുവാൻ കാരണമാകും. അമിതമായിട്ട് വിയർപ്പിന്റെ പ്രശ്നമുള്ളവരാണ് എന്നുണ്ടെങ്കിൽ പോളിസ്റ്റർ, നൈലോൺ ഉപയോഗിച്ചിട്ടുള്ള വസ്ത്രങ്ങൾ തീർത്തും ഒഴിവാക്കുക. അസഹ്യമായിട്ടുള്ള വിയർപ്പ് നാറ്റം ഉള്ളവരാണ് നിങ്ങൾ എങ്കിൽ മഞ്ഞൾ പുരട്ടി കുളിക്കുന്നത് വളരെ നല്ലതാണ്.
ആഴ്ചയിൽ ഒരിക്കലെങ്കിലും മഞ്ഞള്‍ പുരട്ടി കുളിക്കുന്നത് ശീലമാക്കുകയാണ് എങ്കിൽ അമിത വിയർപ്പ് നാറ്റത്തെ നീക്കം ചെയ്യുവാൻ ഏറെ ഉത്തമമാണ്. ഉലുവപ്പൊടി പുരട്ടി ഉപയോഗിച്ച് ശരീരം കഴുകുന്നതും ചന്ദനം ശരീരത്തിൽ പുരട്ടി കുളിക്കുന്നത് വിയർപ്പിന്റെ ഗന്ധകം പോകാനായി ഏറെ സഹായിക്കുന്നു. കൂടുതൽ വിശദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/QUNFEPsXB9I