തലയുടെ ഒരു വശത്ത് അതികഠിനമായ വേദന അനുഭവപ്പെടാറുണ്ടോ…. ഇത്തരത്തിൽ വേദന ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ഇതാണ്. | Do You Experience Severe Headaches.

Do You Experience Severe Headaches : പലതരത്തിലുള്ള തലവേദനകൾ നാം കണ്ടിട്ടുണ്ട്. പലരും തലവേദന അനുഭവിച്ചിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തകരമായുള്ള ഒരു തലവേദന ഉണ്ട്. മൈഗ്രേൻ അഥവാ ഷെനി കുത്ത് അതല്ലെങ്കിൽ കൊടിഞ്ഞി എന്നിങ്ങനെ പറയപ്പെടുന്നു. ഈയൊരു തലവേദനയുടെ പ്രത്യേകത എന്ന് വെച്ചാൽ തലയുടെ ഒരുവശത്ത് മാത്രമായിരിക്കും അത് കഠിനമായിട്ടുള്ള വേദന അനുഭവപ്പെടുക. ഉഗ്രമായ തലവേദന നേരിടുന്ന സമയത്ത് വെളിച്ചം പോലും കണ്ണിൽ തട്ടാൻ പറ്റില്ല അത്രയേറെ പ്രയാസകരമായിരിക്കും.

   

മൈഗ്രേൻ തുടങ്ങുന്നതിനു മുമ്പ് നമുക്ക് ചെറുതായിട്ട് മൈഗ്രേൻ തലവേദന വരുവാൻ പോകുന്നു എന്ന് മനസ്സിലാക്കുവാനായി സാധിക്കും. അതിനെ പ്രോഡ്രോണൽ സ്റ്റേജ് എന്നാണ് പറയപ്പെടുന്നത്. ഛർദിക്കൊപ്പം തലവേദനയും കൂടിയാകുമ്പോൾ നന്നായി ഉറങ്ങാൻ പോലുമാകാത്ത അവസ്ഥയാകും.മൈ​ഗ്രേൻ വരുന്നതിന് മുമ്പു തന്നെ ചില ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിച്ചു തുടങ്ങും. ഈ ഘട്ടത്തെ പ്രീ മൈ​ഗ്രേൻ സ്റ്റേജ് എന്നാണ് വിളിക്കുന്നത്.

മൈ​ഗ്രേൻ അറ്റാക്ക് വരുന്നുവെന്ന് തിരിച്ചറിയാനും വേണ്ട പ്രതിരോധ മാർ​ഗങ്ങൾ സ്വീകരിക്കാനും ഈ ഘട്ടം തിരിച്ചറിയുക പ്രധാനമാണ്. മൈഗ്രേൻ തലവേദനയുടെ പ്രത്യേകത കൊണ്ടാണ് മറ്റു തലവേദനയിൽ നിന്ന് ഇത് വളരെ വിപുലമാകുന്നത്. ഇത്തരത്തിൽ ഏറെ പ്രയാസമനുഭവിച്ചു കൊണ്ടിരിക്കുന്ന ഇത്രയും ലക്ഷണങ്ങൾ കാരണം ഒരുപാട് പേരെ അലട്ടിക്കൊണ്ടിരിക്കുന്ന മൈഗ്രേൻ എന്ന രോഗത്തിന്റെ പ്രധാന കാരണം ആയിട്ടുള്ളത് നമ്മുടെ ശരീരത്തിലെ ന്യൂറോൺസ് പുറത്തു വിടുന്ന ന്യൂറോ ട്രാൻസ്മിറ്റർസ് അമിതമായി പുറപ്പെടുവിപ്പിക്കുന്നത് കൊണ്ടാണ് തലച്ചോറിൽ ഇത്തരത്തിലുള്ള വേദന അനുഭവപ്പെടുന്നത്.

 

വെള്ളം കുടിക്കായ്മ ടെൻഷൻ അമിതമായി അടിക്കുക ഭക്ഷണം കൃത്യ സമയത്ത് കഴിക്കാതിരിക്കുക മലിനഗരമായ കുറെ പൊടികൾ ശ്വസിക്കുക അതുപോലെതന്നെ കൃത്യമായിട്ട് വെയില് തട്ടായ്മ വ്യായാമക്കുറവ് ഇങ്ങനെയുള്ള ഒരുപാട് മൈഗ്രേൻ തലവേദന ഉണ്ടാകുവാൻ നയിക്കപ്പെടുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *