ഭക്ഷണം കഴിച്ചു ഉടൻതന്നെ ബാത്റൂമിൽ പോകുവാനുള്ള ടെൻഡൻസി ഉണ്ടാവുക. ബാത്റൂമിൽ പോയി ഇരുന്നാൽ തന്നെ വളരെ കുറച്ചു മാത്രം പോവുക. ഇത്തരത്തിൽ ഉണ്ടാകാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് ഭക്ഷണക്രമീകരണം കൃത്യ മല്ലാത്തതുകൊണ്ടാണ്. പലപ്പോഴും പല ആളുകളും ഈ ഒരു പ്രശ്നം വളരെ സാധാരണയായി എല്ലാവരിലും സംഭവിക്കുന്ന ഒന്നാണ് എന്നാണ് പലരും കരുതിയിരിക്കുന്നത്.
എന്നാൽ ഇത് ഒരു രോഗമാണ് എന്ന് പലരും അറിയാതെ പോകുന്നു. ഐ ബി എസ് അഥവാ ഇറിറ്റബിൾ ബബിൾ സിൻട്രം എന്ന് പറയുന്ന ഒരു അസുഖത്തിന്റെ ഭാഗമായാണ് ഇത് വരുന്നത്. ഐ ബി എസ് ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. നമ്മുടെ വൻകുടലിന്റെ ചലനശേഷി കൂടുതൽ ആവുക അല്ലെങ്കിൽ കുറയുക ഒക്കെ ചെയ്യുമ്പോഴാണ് ഈ ഒരു ബുദ്ധിമുട്ട് വരുന്നത്.
വൻ കുടലിന്റെ ചലന ശേഷി കൂടുകയാണ് എങ്കിൽ മലം ലൂസ് മോഷൻ ആയിട്ട് പോകും അതുപോലെ തന്നെ എപ്പോഴും മലം പോകും എന്നതുപോലെ തോന്നും. ഈയൊരു രീതിയിൽ തുടങ്ങി ഒരുപാട് പ്രയാസങ്ങൾക്കും കാരണമാകുന്നു. ഐ ബി എസിനെ പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത്. ഭക്ഷണക്രമിക്കണങ്ങൾ ശരിയല്ലാത്തതുകൊണ്ട് തന്നെ ഐ ബി എസ് അതുപോലെതന്നെ മാനസിക പിരിമുറുക്കം ഒക്കെ അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ അവർക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
അമിത ടെൻഷൻസ് അതുപോലെതന്നെ ജീവിതരീതിയിലുള്ള ടെൻഷൻ കാരണവും ചില ആളുകളിൽ ഐ ബി എസ് എന്ന അസുഖത്തിന് ഇടയാകാറുണ്ട്. അതുപോലെതന്നെ ചില ഹോർമോൺസ് സെറോ ടോമിൻ കൂടുതലായിട്ട് നമ്മുടെ ശരീരത്തിൽ എത്തിക്കഴിഞ്ഞിട്ടുണ്ട് എങ്കിൽ അത് വൻകുടലിന്റെ പോലെയുള്ള ഐ ബി എസ് തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ നടത്തിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Convo Health