നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പ്രാർത്ഥനകൾ. നമ്മുടെ ജീവൻ തന്നെ നിലനിർത്തുന്നത് ഈ പ്രാർത്ഥനകൾ ആണ് എന്ന് പറയാം. പല രീതിയിൽ നാം പ്രാർത്ഥിക്കാറുണ്ട്. ക്ഷേത്രദർശനം നടത്തിയും വീടുകളിൽ പൂജാമുറികൾ ഇരുന്നു നാം പ്രാർത്ഥിക്കാറുണ്ട്. പ്രാർത്ഥനകളിലൂടെ നമുക്ക് ലഭിക്കുന്ന ചൈതന്യം നമുക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നതിനുമപ്പുറമാണ്. പ്രാർത്ഥിക്കുമ്പോൾ പ്രധാനമായും ദൈവത്തോട് ആവശ്യപ്പെടുന്നത്.
നമ്മുടെ ജീവിതത്തിലെ എല്ലാ ദുഃഖങ്ങളും വിഷമങ്ങളും നീങ്ങുവാനും നാം ആഗ്രഹിക്കുന്ന കാര്യം നടക്കുവാൻ വേണ്ടിയാണ്. ഇവ കൂടാതെ നമുക്ക് ഭഗവാൻ ഇന്ന് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി സൂചകമായി നാം പ്രാർത്ഥിക്കാറുണ്ട്. ഇവയ്ക്കപ്പുറം ഞാൻ നമ്മുടെ ഉദ്ദിഷ്ട കാര്യം നടക്കുന്നതിനും ഉദ്ദിഷ്ടകാലം നടന്നതിന്റെ പ്രത്യുപകാരം ആയിട്ടും ഭഗവാനോ ഭഗവതിക്കോ വഴിപാടുകൾ നേരാറുണ്ട്. ഇത്തരം വഴിപാടുകൾ നമ്മുടെ ജീവിതത്തിൽ നന്മകൾ കൊണ്ടുവരുന്നതിന് ഏറ്റവും അനുയോജ്യമാണ്.
എന്നാൽ ചിലപ്പോൾ നമ്മൾ എത്ര പ്രാർത്ഥിച്ചാലും നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കണമെന്നില്ല. ഇത്തരത്തിൽ ആഗ്രഹസാഫല്യം ഉണ്ടാവാതിരുന്നാൽ മറ്റുപല ക്ഷേത്രങ്ങളിൽ പോയിട്ടും വഴിപാടുകൾ കഴിക്കാറുണ്ട്. എന്നാൽ ഒരു ഫലവും കാണാത്ത ചില അവസരങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ കുടുംബ ക്ഷേത്രത്തിലെ ദേവതയുടെ ശാപമാണ്.
നാം ഏതൊക്കെ ക്ഷേത്രത്തിൽ പോയാലും കുടുംബക്ഷേത്രത്തിൽ ചെന്ന് പ്രാർത്ഥിക്കാതിരുന്നാൽ നാം ചെയ്യുന്ന ഏതൊരു വഴിപാടും വിഫലമായി തീരുന്നു. ആ വഴിപാടുകൾ കോടികളുടെയോ ലക്ഷങ്ങളുടെ ആയാൽ പോലും കുടുംബദേവതയുടെ അനുഗ്രഹമില്ലെങ്കിൽ അത് ഫലവത്താവുകയില്ല. അതിനാൽ തന്നെ നാം ഒരിക്കലും കുടുംബക്ഷേത്രത്തിലെ ദേവതയെ പ്രീതി പെടുത്താതിരിക്കരുത്. അത് നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിൽ അനിഷ്ടങ്ങൾ സംഭവിക്കുന്നതിന് കാരണമാകാം. തുടർന്ന് വീഡിയോ കാണുക.