വീട്ടിൽ ഏറ്റവും പവിത്രതയുള്ള ഒന്നാണ് കിടപ്പുമുറി. വീടിന്റെ കിടപ്പ് മുറി വാസ്തുപരമായി ഏതൊക്കെ രീതിയിലാണ് ഒരുക്കേണ്ടത്. അല്ലെങ്കിൽ വാസ്തുപരമായികിടപ്പു മുറിയിൽ എന്തൊക്കെ കാര്യങ്ങൾ ഉണ്ടാകാം എന്നും എന്തെല്ലാം ഉണ്ടാകാൻ പാടില്ല എന്നും നോക്കാം. ജീവിതത്തിന്റെ ഏതാണ്ട് നല്ലൊരു ശതമാന സമയം ചെലവഴിക്കുന്ന ഒന്നാണ് വീടിന്റെ കിടപ്പുമുറി എന്ന് പറയുന്നത്. ജോലി ചെയ്ത ക്ഷീണിച്ച് അല്ലെങ്കിൽ എല്ലാ തരത്തിലുള്ള തിരക്കുകൾ കഴിഞ്ഞ് നമ്മൾ ഓടിയെത്തുന്നത് നമ്മുടെ കിടപ്പുമുറിയിൽ തന്നെയായിരിക്കും.
നമുക്ക് വന്നുചേരുന്ന പണം അതല്ലെങ്കിൽ നമ്മുടെ സ്വർണം, പണം, എല്ലാം തന്നെ സൂക്ഷിക്കുന്നത് കിടപ്പുമുറിയിൽ ആയിരിക്കും. കിടപ്പുമുറിയിൽ നമുക്ക് കയ്യെത്തുന്ന ഇടങ്ങളിൽ ആയിരിക്കും സൂക്ഷിക്കുക. ലക്ഷ്മി ദേവിയുടെ വാസസ്ഥലം കൂടിയുള്ള ഒന്നാണ് ബെഡ്റൂമുകൾ എന്ന് പറയുന്നത്. ആയതുകൊണ്ട് തന്നെ പൂജാമുറിയെക്കാൾ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നുതന്നെയാണ് കിടപ്പുമുറി.
അത്രയും പവിത്രതയോട് കൂടിയുള്ള കിടപ്പുമുറിയിൽ നെഗറ്റീവ് എനർജി നിറയുന്ന വസ്തുക്കൾ ഉണ്ട് എങ്കിൽ ഒരുപാട് ദുരിതങ്ങൾ തന്നെയാണ് നിങ്ങൾക്ക് നേരിടേണ്ടതായി വരുന്നത്. പടിഞ്ഞാറ് മൂലയിൽ മാസ്റ്റർ ബെഡ്റൂം വരുന്നതാണ് ഏറെ ഉത്തമം. പ്രധാന കിടപ്പുമുറിയിൽ യാതൊരു കാരണവശാലും ആയുധങ്ങൾ, കടാര, അല്ലെങ്കിൽ പിച്ചാത്തി അതുമല്ലെങ്കിൽ ഏറ്റവും ചെറിയ ഉപകരണങ്ങൾ ആയിട്ടുള്ള നെയിൽ കട്ടർ പോലും കിടപ്പുമുറിയിൽ വയ്ക്കുവാൻ പാടില്ല എന്നുള്ളതാണ് വാസ്തവം.
രണ്ടാമത്തേത് എന്ന് പറയുന്നത് ചില ചിത്രങ്ങളാണ്. പ്രേതേകിച്ച് വന്യമൃഗങ്ങളുടെ ചിത്രങ്ങൾ ഒന്നും തന്നെ വയ്ക്കുവാൻ പാടില്ല. അതുപോലെതന്നെയാണ് ദൈവങ്ങളുടെ ചിത്രം. ദൈവങ്ങളുടെ ചിത്രം വെക്കേണ്ട സ്ഥാനം എന്ന് പറയുന്നത് കിടപ്പു മുറിയല്ല. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം നിങ്ങൾ ശ്രെദ്ധിച്ചില്ല എങ്കിൽ വലിയ രീതിയിലുള്ള നെഗെവിറ്റീവ് എനർജികളാണ് നിങ്ങളിൽ വന്നുചേരുക. കൂടാതെ ഒരുപാട് ദോഷങ്ങൾ നേരിടേണ്ടി വരികയും ചെയ്യും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories