എത്ര വലിയ ആഗ്രഹം സാധിക്കുന്നതിന് അമ്മയുടെ മുൻപിൽ മണികെട്ടി പ്രാർത്ഥിച്ചാൽ മാത്രം മതി. കണ്ടു നോക്കൂ.

നാമോരോരുത്തരും ക്ഷേത്രദർശനം നടത്തിയ പ്രാർത്ഥിക്കുന്നതിൽ എന്നും ആനന്ദം കണ്ടെത്തുന്നവരാണ്. ഒട്ടുമിക്കപ്പോഴും നാമോരോരുത്തരും നമ്മുടെ ഇഷ്ടദേവതയുടെ ക്ഷേത്ര ദർശനമാണ് നടത്താറുള്ളത്. നമ്മുടെ ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും നേടുന്നതിനും നമുക്ക് ലഭിച്ച നന്മകൾക്ക് നന്ദി പറയാനും നാം ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കാറുണ്ട്. അത്തരത്തിൽ ഒരുപാട് പുണ്യ ക്ഷേത്രങ്ങൾ നമുക്കിടയിൽ ഉണ്ട്.

   

അതിൽ ഏറ്റവും അധികം പ്രാധാന്യം അർഹിക്കുന്ന ഒരു ദേവി ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ ഭഗവതി ക്ഷേത്രം. ചരിത്ര പ്രാധാന്യമുള്ള ഒരു ക്ഷേത്രമാണ് ഇത്. നമ്മുടെ ജീവിതത്തിലേക്ക് ഏതൊരു നടക്കാത്ത കാര്യവും ഈ ഭഗവതിയുടെ മണ്ണിൽ ചെന്ന് അമ്മയോട് പ്രാർത്ഥിക്കുന്നത് വഴി നമുക്ക് ലഭിച്ചു കിട്ടുന്നു. ഈ ക്ഷേത്രം കടലും കായലും ഒന്നിക്കുന്ന ഒരു പുണ്യഭൂമിയാണ്. കൊല്ലം ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ അമ്പലത്തിൽ നിന്ന് വെറും 10 മീറ്റർ അകലം മാത്രമേ കടലിലേക്ക് ഉള്ളൂ.

എന്നിരുന്നാലും ഒട്ടനവധി മരണത്തിന് ഇടയാക്കിയ സുനാമി തിരമാലകൾ ഈ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനകത്തേക്ക് കയറിയതേയില്ല. അത് അമ്മയുടെ വലിയൊരു അനുഗ്രഹവും അൽഭുതവുമാണ്. അന്ന് ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് വീശി അടിച്ച ഒരു തിരമാല പോലും ക്ഷേത്രത്തിന് അകത്തേക്ക് കയറിയില്ല എന്നത് അമ്മ നമുക്ക് കാണിച്ചുതന്ന ഒരു അത്ഭുതം തന്നെയാണ്.

ഈ ക്ഷേത്രം കടലിൽ നിന്ന് 10 മീറ്റർ അകലെ ആയതിനാൽ ഇതിന്റെ പരിസരത്തുള്ള എല്ലാ കിണറുകളിലും ഉപ്പു കലർന്ന വെള്ളമാണ് ഉള്ളത്. എന്നാൽ ദേവിയുടെ അത്ഭുതമെന്നു പറയട്ടെ ഈ ക്ഷേത്രത്തിന്റെ അകത്തുള്ള 5 കിണറുകളിലും ശുദ്ധജലമാണ് ഉള്ളത്. ഇത് കാട്ടിൽ മേക്കതിൽ അമ്മ തന്റെ ഭക്തർക്ക് നൽകുന്ന ഏറ്റവും വലിയ അനുഗ്രഹം തന്നെയാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *