ഗോതമ്പ് കൊണ്ടുള്ള ഒരു കിടിലൻ ദോശ… ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കുവാൻ തോന്നിപ്പിക്കുന്ന രസകൂട്ട്.

വളരെ എളുപ്പത്തിൽ വ്യത്യസ്തകരമായ ഗോതബ് ദോശ തയ്യാറാക്കി എടുക്കാം. കറികളൊന്നും ഉപയോഗിക്കാതെ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കുന്ന ഒരു ഗോതമ്പ് ദോശയാണ് ഇന്ന് നിങ്ങളുമായി പറഞ്ഞെത്തുന്നത്. ദോശ തയ്യാറാക്കാൻ ആയി ഗ്യാസിമേൽ ഒരു പാൻ വെക്കുക. പാൻ നല്ല ചൂടായി വരുമ്പോൾ അതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ കാൽ ടീസ്പൂൺ കടുക് ഒന്ന് വിതറി കൊടുക്കുക.

   

കടുക് എല്ലാം ചടയപ്പടേണ്ടന് പൊട്ടി വരുമ്പോൾ ഇതിലേക്ക് ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് ഇട്ടുകൊടുക്കാം. അതുപോലെ തന്നെ കറിവേപ്പില, സബോള, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കാം. ശേഷം പാകത്തിന് ഉപ്പ് വിതറി കൊടുക്കാം. ഇനി ഇതിലേക്ക് ഒരു സ്പൂൺ മഞ്ഞൾപ്പൊടിയും കൂടിയും ചേർത്തു കൊടുക്കാം. നമ്മൾ ഉണ്ടാക്കാൻ പോകുന്ന ഗോതമ്പ് ദോശക്ക് കാണുമ്പോൾതന്നെ ഒരു മഞ്ഞ നിറം ഉണ്ടാകും.

മഞ്ഞ പൊടി ചേരുന്നതുകൊണ്ട് തന്നെ നല്ല സ്വാദുള്ള ഒരു കിടിലൻ ദോശ തന്നെയായിരിക്കും. ഇനി നമുക്ക് ഗോതമ്പ് ദോശ തയ്യാറാക്കിയെടു ഒന്നര കപ്പ് ഗോതമ്പ് പൊടി ഒരു പാത്രത്തിലേക്ക് ചേർത്ത് കൊടുക്കാം. ഗോതമ്പ് പൊടിയിൽ പാകത്തിനുള്ള ഉപ്പ് വിതറി കൊടുത്ത് മിക്സ് ചെയ്തെടുത്ത് പകത്തിനുള്ള വെള്ളം ചേർത്ത് മാവ് റെഡിയാക്കി എടുക്കാവുന്നതാണ്. കട്ട ഒന്നുമില്ലാതെ നല്ല സോഫ്റ്റ് ആയി മാവ് കലക്കിയെടുക്കാം.

 

ഇനി നമ്മൾ തയ്യാറാക്കിവെച്ച ഗ്രേവിയിൽ ഗോതമ്പ് ദോശമാവിൽ ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ശേഷം കല്ല് ചൂടായി വരുമ്പോൾ അല്പം വെളിച്ചെണ്ണ തൂക്കി കൊടുത്ത് ഓരോ ദോശയായി ചുട്ടെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ ദോശ തയ്യാറാക്കി എടുക്കാം. ദോശ ഉണ്ടാക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾ അറിയണമെന്നുണ്ടെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *