Symptoms Of Anemia In The Body : പലപ്പോഴും ആളുകളെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയിൽ ഉള്ള പല ആരൊഗ്യ പ്രശ്നങ്ങളുണ്ട്. അതായത് നെഞ്ചിടിപ്പ് കൂടുന്നു, തലകറക്കം, ജോയിന്റ് പെയിൻ, മസിൽ ഉരുണ്ട് കയറ്റം, ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ വരുന്നതിന്‍റെ പ്രധാന കാരണം തന്നെ ശരീരത്തിൽ ആവശ്യമായ രക്തം ഇല്ലാതെ ആകുന്നത് കാരണം ആണ്. ചില ആളുകൾ പറയാറുണ്ട് എനിക്ക് അതികഠിനമായ ക്ഷീണമാണ് അതുപോലെതന്നെ ധാരാളം മുടി കൊഴിഞ്ഞു പോകുന്നുണ്ട് എന്നൊക്കെ.
ഒരാൾ ഒരു ദിവസം ചുരുങ്ങിയത് മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. കോശങ്ങളിൽ ഓക്സിജൻ എത്തിക്കുന്നതിന് ചുവന്ന രക്താണുക്കളെ സഹായിക്കുന്ന പ്രോട്ടീൻ ആണിത് ഹീമോഗ്ലോബിൻ. അതായത് മനുഷ്യ ശരീരത്തിന് ഏറ്റവും ആവശ്യമായ ഒരു പ്രധാനപ്പെട്ട ഘടകം എന്ന ചുരുക്കം. നമ്മൾ പിന്തുടരുന്ന ജീവിതശൈലിയും ഭക്ഷണക്രമങ്ങളും ഒരു പരിധിവരെ ഹീമോഗ്ലാബിൻ കുറയ്ക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നുണ്ട് എന്ന് പറയാം.
ഇത് ഏറ്റവും കൂടുതൽ കണ്ടുവരുന്നത് സ്ത്രീകളിലാണ്. സാധാരണ സ്ത്രീകളിലെ ഹീമോഗ്ലോബിന്റെ അളവ് 12 മുതൽ 15.5gm/DL ആണ്. പുരുഷന്മാരിൽ ഇത് 13.5 മുതൽ 17.5gm/DL വരെയാണ്. 15 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള യുവതികളിൽ സർവ്വസാധാരണയായി കണ്ടുവരുന്ന വിളർച്ചയും, ക്ഷീണം ഹീമോഗ്ലോബിന്റെ കുറവ് മൂലം ആണ് സംഭവിക്കുന്നത്. പണ്ടുകാലങ്ങളിലെ അമ്മമ്മമാർ രക്ത പ്രസാദം എന്നൊക്കെ ഈ ഒരു അവസ്ഥയെ പറ്റി പറയുമായിരുന്നു.
ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാൽ ശരീരത്തിന് ബലക്കുറവ്, ശ്വാസ തടസ്സം, ഹൃദയമിടിപ്പിൽ വ്യത്യാസം എന്നിവ ഉണ്ടാകുന്നു. ഇയുത്തിന്റെ പ്രധാന കാരണം നേരത്തെ പറഞ്ഞപോലെ ശരീരകോശങ്ങളിൽ ശരിയായ രീതിയിൽ ഓക്സിജൻ എത്താത്തത് കൊണ്ട് തന്നെയാണ്. ഹീമോഗ്ലോബിൻ ശരീരത്തിൽ കുറവ് ഉള്ളവർ ഉടൻതന്നെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യം ആണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Baiju’s Vlogs