ചെറുപ്രായം മുതൽ തന്നെ പ്രമേഹം മൂലം നിരവധി ആളുകൾ ആണ് ഏറെ പ്രതിസന്ധികളിൽ ഏർപ്പെടുന്നത്. പ്രമേഹ രോഗം ചികിത്സിക്കുമ്പോൾ മരുന്നുകൾക്ക് അല്ല ഊന്നൽ നൽകേണ്ടത്. മരുന്നുകൾ മുകളിൽ ഏറെ പ്രാധാന്യം കൊടുക്കേണ്ടത് ജീവിതശൈലി മാറ്റങ്ങൾക്ക് ആണ്. പക്ഷേ ഒരുപരിധി കഴിയുമ്പോൾ മരുന്നുകളുടെ സഹായം നമുക്ക് ആവശ്യമായി വരാറുണ്ട്.
ജീവിതശൈലി മാറ്റത്തിന് ശേഷവും പ്രമേഹം കൂടി വരുകയാണ് എന്ന് കണ്ടാൽ പിന്നെയും നമ്മൾ അനുഷ്ട്ട കാലത്തേക്ക് ജീവിതശൈലി മാറ്റങ്ങളുമായി മുന്നോട്ടു പോകുന്നതിൽ യാതൊരു അർത്ഥവുമില്ല. പ്രമേഹത്തിന്റെ ആദ്യ കാലഘട്ടത്തെ ചികിത്സയും നിയന്ത്രണവും ഏറ്റവും പ്രധാനമാണ്. ആ ആദ്യ കാലഘട്ടം നമ്മൾ നഷ്ടപ്പെടുത്തുന്ന ശേഷം പിന്നീട് ഇനി നന്നായി പ്രമേഹം ചികിത്സിക്കാം.
എന്ന് കരുതി വളരെ ഊർജ്ജതമായി ഷുഗർ ഒക്കെ കുറച്ചുവന്നാൽ പോലും ഈ ആദ്യസമയത്തെ മോശം നിയന്ത്രണത്തിന്റെ കാലഘട്ടത്തിലെ മെമ്മറി നമ്മുടെ ശരീരത്തിൽ നിന്ന് കളയുവാനായി സാധിക്കുകയില്ല. ആ കാലഘട്ടങ്ങളിലെ ദിവസത്തിൽ നമ്മുടെ ശരീരത്തിൽ തങ്ങിനിൽക്കുന്ന ഓർമ്മ നമുക്ക് ഭാവികാലങ്ങളിൽ ഒരുപാട് പ്രശ്നങ്ങൾക്ക് ഇടയാകും. അതുകൊണ്ട് ആദ്യ കാലഘട്ടങ്ങളിൽ തന്നെ പ്രമേഹം നിയന്ത്രിക്കണം.
ജീവിത ശൈലി മാറ്റങ്ങൾ കൊണ്ട് വരുന്നില്ല എന്ന് കണ്ടാൽ മരുന്നുകളിലേക്ക് കടക്കണം. മരുന്നുകളിലേക്ക് കടക്കുമ്പോൾ ഏതാനും കാര്യങ്ങൾ നമ്മൾ കണക്കിൽ എടുക്കാറുണ്ട്. രോഗിയുടെ പൊതുവേയുള്ള പ്രമേഹ നിയന്ത്രണം അല്ലെങ്കിൽ പ്രമേഹം എത്രത്തോളം ഉയർന്നുനിൽക്കുന്നത്. പ്രമേഹ രോഗിയുടെ ശരീര ഭാരം ഇതെല്ലാം കണക്കിൽ എടുത്താണ് മരുന്നുകൾ ഡോക്ടർമാർ കുറിക്കുക. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit :