Pain And Swelling In The Middle : ലോകത്ത് മൊത്തം ഏറെ കൂടുതൽ ആളുകൾക്ക് കണ്ടുവരുന്ന അസുഖമാണ് നടുവേദന. ഒരിക്കൽപോലും നടുവേദന അനുഭവിക്കാത്ത ആളുകൾ ഉണ്ടാകാറില്ല എന്നാണ് പൊതുവേ പറയാറുള്ളത്. നടുവേദന എന്ന അസുഖം എന്ത് കാരണമാണ് ഉണ്ടാകുന്നത്. നട്ടെല്ലിന്റെ ചുറ്റും കാണുന്ന മസിലിന്റെ സ്ട്രീനോ കാരണം നടുവേദന അനുഭവപ്പെടാറുണ്ട്, അതുപോലെതന്നെ നട്ടെല്ലിനെ സംഭവിക്കുന്ന അസുഖങ്ങളും ഫ്രാക്ച്ചറുകളും പലപ്പോഴും വേദനയ്ക്ക് കാരണം ആകാറുണ്ട്.
ഇത്തരത്തിൽ അനേകം കാരണങ്ങൾ തന്നെയാണ് നടുവേദന ഉണ്ടാകുവാൻ കാരണമായി മാറുന്നത്. ഇത്തരത്തിൽ ഏറ്റവും പ്രധാനമായി കണ്ടുവരുന്ന അസുഖമാണ് ഡിസ്ക്ക് ഡിസ്‌സ്. ഡിസ്ക് എന്ന് പറഞ്ഞാൽ നട്ടെല്ലിന്റെ ഇടയിൽ സ്‌പോയിന്ജ് പോലെയുള്ള ഒരു അവയവമാണ് ഡിസ്ക്. രണ്ട് നട്ടലുകൾ കൂട്ടി മുട്ടാതിരിക്കുവാനും അതിനുള്ള ഫോഴ്സ് തുല്യം ആയിട്ട് ഉണ്ടാകുവാനും വേണ്ടിയിട്ട് അതിനെ സുരക്ഷിതമായി നിൽക്കുവാൻ വേണ്ടിയുള്ള ഒരു അവയവമാണ് ഡിസ്ക്ക് എന്ന് പറയുന്നത്.
പ്രായം കൂടുന്നത് അനുസരിച്ച് ഡിസ്കിലെ വെള്ളത്തിന്റെ അംശം കുറയുകയും അതിന്റെ പ്രോപ്പർട്ടി കുറയുകയും ചെയുന്നു. അമിതഭാരം, കൂടുതൽ നേരം ഇരുന്നിട്ടുള്ള തൊഴിൽ ഇത്തരത്തിലുള്ള പല കാരണവശാലും ഡിസ്ക് പെട്ടെന്ന് വരാറുണ്ട്. പ്രധാനമായും മൂന്ന് രീതിയിലാണ് ഈ അസുഖം ഏറെ കൂടുതലായി കണ്ടു വരുന്നത്. ആദ്യമായിട്ട് അതായത് വളരെ പെട്ടെന്ന് അമിതഭാരമുള്ള വസ്തുക്കൾ എടുക്കുകയോ, ചാടുകയോ, വീഴുകയും ചെയ്തു കഴിഞ്ഞാൽ പെട്ടെന്ന് നമ്മുടെ പിറകുവശത്ത് ഒരു പിടുത്തം പോലെ വേദന അനുഭവപ്പെടുകയും ചെയ്യും.
അതാണ് എക്യൂട്ട് ഡിസ്ക് ഡിസ്‌സ് എന്ന് പറയുന്നത്. ഇത് കൂടുതലായി കണ്ടുവരുന്നത് ചെറുപ്പക്കാരനാണ്. ഒരു അസുഖം വന്നാൽ അല്പം നേരം റസ്റ്റ് എടുത്തു കഴിഞ്ഞാൽ അസുഖം മാറുകയും പിന്നീട് ഇടയ്ക്കിടയ്ക്ക് ഇത് അസുഖം തുടർന്ന് കാണുകയും ചെയ്യുന്നു. അതിനെയാണ് ക്രോണിക് ഡിസ്ക് ഡിസീസ് എന്ന് പറയുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs