ചെറുപ്പക്കാരിലും മുതിർന്നവരിലും ഒരേപോലെ കണ്ടുവരുന്ന അസുഖമാണ് കുഴിനഖം. കൈവിരലുകളിലെ ബാക്ടീരിയ മൂലമാണ് ഈ ഒരു അസുഖം ഉണ്ടാകുന്നത്. കൂടുതലായും കണ്ടുവരുന്നത് മണ്ണിൽ അധ്വാനിക്കുന്നവരിലാണ്. വിരലുകളിലെ നഖത്തിന്റെ വശങ്ങളിൽ മുറിവുകൾ സംഭവിക്കുകയും അവ പഴുത്ത് നഖം അടർന്നു പോവുകയും ചെയ്യുന്നു. ഉഗ്രമായ വേദന അനുഭവപ്പെടുന്ന ഒന്നാണ് ഈ ഒരു അസുഖം.
നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒത്തിരി ഫലപുഷ്ടമായ ഒരു ഒറ്റമൂലിയെ കുറിച്ചാണ് ഈ അസുഖത്തെ ഭേദമാക്കി എടുക്കുവാനായി നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അതിനായി നമുക്ക് ആവശ്യമായി വരുന്നത് ചെറുനാരങ്ങയുടെ തോണ്ട്, നല്ല എണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒരു ബൗളിലേക്ക് ഒഴിച്ചിട്ട് തുണിയോ പഞ്ഞിയോ എടുത്ത് ഈ ഒരു വെളിച്ചെണ്ണയിൽ മുക്കി നഖത്തിൽ ഒന്ന് പുരട്ടി മസാജ് ചെയ്തു കൊടുക്കാം.
ഇങ്ങനെ ചെയ്യുന്നത് നഖങ്ങൾക്ക് നല്ല ബലം ലഭ്യമാക്കാനും നഖത്തിന്റെ ഉള്ളിലൊക്കെയുള്ള ബാക്ടീരിയകൾ പോകുവാനും ഏറെ സഹായിക്കുന്നു. ഈ രീതിയിൽ ആഴ്ചയിൽ ഒരു പ്രാവശ്യം തുടർച്ചയായി നിങ്ങൾ ചെയ്തു നോക്കൂ. നല്ലൊരു മാറ്റം തന്നെയായിരിക്കും കാണുക. കൈവിരലുകളിൽ വെളിച്ചെണ്ണ പുരട്ടി ശേഷം നാരങ്ങയുടെ തോണ്ട് കൈവിരലുകളിൽ കയറ്റി നല്ലരീതിയിൽ മസാജ് ചെയ്യാവുന്നതാണ്.
ഇങ്ങനെ ചെയ്തതിനു ശേഷം നമുക്കേ ആവശ്യമായുള്ള പാക്ക് തയ്യാറാക്കാം. അതിനായി ഒരു രണ്ട് ടേബിൾ സ്പൂൺ ഉപ്പ് ഒരു പാത്രത്തിൽ ഇട്ടുകൊടുത്ത് അതിലേക്ക് ഇളം ചൂടു വെള്ളം ഒഴിച്ച് കൈകൾ ആയിക്കോട്ടെ കാൽവിരലുകൾ ആയിക്കോട്ടെ ഈ വെള്ളത്തിൽ അരമണിക്കൂർ നേരം ഇറക്കി വയ്ക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ അതും ചുരുങ്ങിയ സമയത്തിനുള്ളിൽ കുഴി നഖത്തെ ഇല്ലാതാക്കാം. കൂടുതൽ വിശദവിവരങ്ങൾ കൈത്താങ്ങ് നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner