To Get Rid Of Black Spots On The Face : യുവതികളിലും യുവാക്കളിലും പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു രോഗത്തെയാണ് മുഖക്കുരു എന്ന് പറയുന്നത്. ചില ആളുകളിൽ ശക്തമായ രീതിയിൽ നല്ല വലിപ്പമുള്ള വലിയ പഴുപ്പ് നിറഞ്ഞുനിൽക്കുന്ന കുരുക്കൾ, മുഖം വൃത്തിഹീനമായി കാഴ്ചയിൽ കാണുന്ന രീതിയിലുള്ള മുഖക്കുരുകൾ വളരെയേറെ പ്രയാസകരമാക്കുകയാണ് പല ആളുകളിലും.
വലിയൊരു സൗന്ദര്യം പ്രശ്നം തന്നെയാണ് മുഖക്കുരു. ഈ മുഖക്കുരു വരുമ്പോൾ എന്തെല്ലാം ചികിത്സയാണ് ചെയ്യേണ്ടത് അതുപോലെതന്നെ എന്താണ് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്നൊക്കെയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് നമ്മുടെ മുഖം വൃത്തിയായിട്ട് സൂക്ഷിക്കുക എന്നുള്ളത് തന്നെയാണ്. ചില ആളുകളുടെ മുഖം ഓയിൽ ഫേസ് ആയിരിക്കും. ധാരാളം എണ്ണമയം അടങ്ങിയ സ്കിൻ ആയിരിക്കും.
അത്തരം ആളുകളുടെ മുഖത്ത് മുഖക്കുരു വരുവാനുള്ള സാധ്യത ഏറെയാണ്. പിന്നീട് ചില സൗന്ദര്യ വസ്തുക്കളുടെ അമിതമായ ഉപയോഗം കൊണ്ടും മുഖക്കുരു ഉണ്ടാകുന്നു. അതുപോലെതന്നെ ഷേവിങ് ബ്ലയിഡുകൾ കൃത്യമായി മാറാതിരിക്കുക. ഉപയോഗിച്ച ഷേവിങ് ബ്ലയിഡ് കൊണ്ട് തന്നെ വീണ്ടും തുടർച്ചയായി ഉപയോഗിക്കുമ്പോൾ സ്കിന്നിന് അലർജി ഉണ്ടാക്കുന്നു. ഈ ഒരു കാരണം കൊണ്ടും സ്കിന്നിൽ മുഖക്കുരുകൾ ഉണ്ടായേക്കാം. അതുപോലെ ചില ഭക്ഷണങ്ങൾ അമിതമായിട്ടുള്ള ഫുഡുകളൊക്കെ പലപ്പോഴും കൂടുതലായിട്ടുള്ള കുരുക്കൾ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്.
ഇതിൽ നമ്മൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനമായിട്ടുള്ള കാര്യങ്ങൾ എന്ന് പറഞ്ഞാൽ മുഖം വൃത്തിയായിട്ട് സൂക്ഷിക്കുകയും അധികം വീര്യം കുറഞ്ഞ ടൈപ്പിലുള്ള സോപ്പുകളും ഫേസ് വാഷുകളും ഉപയോഗിക്കുക എന്നുള്ളതാണ്. അമിതമായിട്ട് സോപ്പുകൾ പതപ്പിക്കുന്നതും കൂടുതലായി ഉപയോഗിക്കുന്നതും അത് സ്കിന്നിന് വളരെയേറെ ദോഷം ചെയ്യും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam