Fish Fry : നല്ല ഉഗ്രന്‍ ടെസ്റ്റൊട് കൂടിയുള്ള ഒരു സ്പെഷ്യൽ മീൻ പൊരിച്ചതിന്റെ റെസിപ്പിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കണ്ണൂരിലെ സ്പെഷ്യൽ അ യിറ്റമാണ് ഇത്. ഈ ഒരു മീൻ പൊരിച്ചത് മാത്രം കഴിക്കുവാനായി ഹോട്ടലിൽ പോകുന്ന അനേകം ആളുകൾ ആണ് ഉള്ളത്. അത്രക്കും ടെസ്റ്റിയാണ് ഈ ഒരു മീൻ പൊരിച്ചതിന്. വളരെ ടേസ്റ്റിയായ ഒരു മീൻ പൊരിച്ചത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം തന്നെ മീൻ പൊരിച്ചവൻ ആവശ്യമായുള്ള മസാലക്കൂട്ട് തയ്യാറാക്കാവുന്നതാണ്. മസാല കൂട്ടിന് ആവശ്യമായി വരുന്നത് വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവയാണ്. ഇവയെല്ലാം മിക്സിയുടെ ജാറിലേക്ക് ചേർത്ത് ഒരു ടേബിൾ സ്പൂൺ പെരുംജീരകം കൂടിയും ചേർത്ത് ഇതൊന്ന് നല്ലപോലെ അരച്ച് എടുക്കാം. ഇപ്പോഴിതാ മീൻ വറുക്കുവാൻ ആവശ്യമായുള്ള അരപ്പ് തയ്യാറായിക്കഴിഞ്ഞു.
ഇതിലേക്ക് ഏകദേശം 1 1/2 ടീസ്പൂണോളം മുളക് പൊടിയും അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും ചേർക്കാം ഒരു ടേബിൾ സ്പൂൺ വിനാഗിരി അല്ലെങ്കിൽ ചെറുനാരങ്ങ നീര് ശേഷം ആവശ്യമുള്ളപ്പോൾ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും കൂടി ചേർത്ത് ഇവ നല്ലതുപോലെ ഇളക്കിയെടുക്കാം. മിക്സ് ചെയ്യുന്ന സമയത്ത് മസാലയ്ക്ക് ഒരുപാട് കട്ടിയായി തോന്നുകയാണ് എങ്കിൽ അല്പം വെള്ളം ചേർക്കാവുന്നതാണ്.
മസാല നല്ലതുപോലെ മീനിൽ തേച്ച് പിടിപ്പിച്ചതിനു ശേഷം ഒരു അരമണിക്കൂർ നേരം റെസ്റ്റിനായി വയ്ക്കാം. ശേഷം പാനിൽ രണ്ട് ടേബിൾ സ്പൂൺ ഓളം എണ്ണ ഒഴിച്ച് എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ ഓരോ മീൻ കഷ്ണങ്ങൾ ഇട്ടു കൊടുക്കാവുന്നതാണ്. ഇനി മേനിലെ മസാല ഒക്കെ നോക്കി മസാല പുരട്ടി കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന മുഴുവനായി കണ്ടു നോക്കൂ. Credit : Kannur kitchen