Rolled Potato Curry : ഇന്ന് നമ്മൾ തയ്യാറാക്കി എടുക്കുന്നത് നല്ല ഗ്രേവിയോട് കൂടിയുള്ള ഒരു പൊട്ടറ്റോ കറിയാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് നല്ല ടേസ്റ്റോട് കൂടി ഈ കറി തയ്യാറാക്കി എടുക്കാവുന്നതാണ്. ഈ ഒരു കറി നമുക്ക് പൂരിയുടെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഒക്കെ കഴിക്കാൻ ഒക്കെ ഉഗ്രൻ ടേസ്റ്റ് തന്നെയാണ്. അപ്പോൾ കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
കറി തയ്യാറാക്കി എടുക്കുവാൻ ആയിട്ട് ഒരു രണ്ടു സവാള, ഒരു തക്കാളി, അതുപോലെ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളിയും, ഒരു മൂന്ന് ഉരുളക്കിഴങ്ങ് ഉപ്പിലിട്ട് പുഴുങ്ങി എടുത്തതാൻ എന്നിവയാണ് നമുക്ക് ആവശ്യമായി വരുന്നത്. ഉരുളൻ കിഴങ്ങ് തൊലി കളഞ്ഞതിനുശേഷം ഇതൊന്നു ഉടച്ച് ഒരു പാത്രത്തിലിട്ട് വയ്ക്കാവുന്നതാണ്. ശേഷം ഒരു പാനലിലേക്ക് ഓയിൽ ഒഴിക്കാം. ഓയിൽ ചൂടായി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ കടുക് ചേർക്കാവുന്നതാണ്.
ശേഷം രണ്ടു നുള്ള് ചെറിയ ജീരകവും ചേർക്കാം. എന്നിട്ട് നല്ലതുപോലെ ഒന്ന് ഇളക്കി കൊടുക്കാം. ശേഷം പൊട്ടറ്റോ കറി തയ്യാറാക്കാനുള്ള ഗ്രേവിക്ക് ആവശ്യമായ സബോളയും പച്ചമുളകും ചേർത്ത് കൊടുക്കാം. നല്ലതുപോലെ വഴറ്റിയെടുത്തതിനുശേഷം ഒരു നുള്ള് മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളക് പോടീ എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക.
പൊടിയുടെ പച്ചമണം വിട്ടു മാറുമ്പോൾ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കുരുമുളകുപൊടിയും ചേർക്കാവുന്നതാണ്. ഒരു തക്കാളി ചേർത്ത് വഴറ്റിയെടുക്കാം. ഉടച്ചെടുത്ത ഉരുളൻ കുഴഞ്ഞ ചേർത്ത് അല്പം വെള്ളം ഒഴിച്ച് നല്ല രീതിയിൽ ഇളക്കിയെടുക്കാം. കറി നല്ല രീതിയിൽ തിളച്ചു വരുമ്പോൾ അതിലേക്ക് മല്ലിയില ചേർത്ത് കൊടുക്കാവുന്നതാണ്. കരി തയാറാക്കുന്നതിന് കൂടുതകൾ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Mia kitchen