Try Making Chicken Cutlets : ചിക്കനും നല്ല ടേസ്റ്റ് ഏറിയ ഒരു കട്ട്ലൈറ്റ് ആണ് ഇന്ന് നമ്മൾ തയ്യാറാക്കി എടുക്കുന്നത്. എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ് ഈ ഒരു കട്ലേറ്റ്. തയ്യാറാക്കുവാനായി ആദ്യം തന്നെ ചിക്കൻ കഴുകി വൃത്തിയാക്കിയതിനു ശേഷം കുക്കറിലേക്ക് ഇടുക. ഇതിലേക്ക് ഇഞ്ചി പച്ച മുളക് എന്നിവ ചേർത്ത് അല്പം കുരുമുളകുപൊടിയും വിതറി കൊടുത്ത് പാകത്തിനുള്ള ഉപ്പും ഒരു പിഞ്ച് മഞ്ഞൾപ്പൊടിയും കൂടിയും ഇട്ട് ഇതൊന്ന് വേവിച്ച് എടുക്കാം.
വേവിച്ചെടുക്കുമ്പോൾ വെള്ളം ചേർക്കേണ്ട ആവശ്യമില്ല ഒരു വിസിൽ ധാരാളം നെയ്യ് വരും. ഇനി പാൻ ചൂടായി വരുമ്പോൾ അതിലേക്ക് സവാളയുടെ പകുതി അരിഞ്ഞ് കൊടുക്കാം അതുപോലെതന്നെ ഇതിലേക്ക് ക്യാപ്സിക്കോ ചേർക്കാം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഓളം മുളക് പൊടിയും ചേർത്ത് എടുക്കാവുന്നതാണ്.
നമ്മുടെ ചിക്കൻ നല്ലരീതിയിൽ റെഡിയായി വന്നിട്ടുണ്ട് ചിക്കൻ ഒന്ന് മിക്സിയിൽ ഇട്ട് അരച്ച് എടുക്കാം. നേരത്തെ തയ്യാറാക്കി വെച്ച ക്യാപ്സിക്കയും തയ്യാറാക്കാം. രണ്ടും കൂടി മിക്സ് ചെയ്തതിനു ശേഷം നല്ല രീതിയിൽ ഇളക്കി ഉരുളക്കിഴങ്ങ് പുഴുങ്ങിയതും ചേർത്ത് യോജിപ്പിക്കുക ശേഷം ഇതിലേക്ക് മല്ലിയില ചേർക്കണമെങ്കിൽ ചേർക്കാം. ഇത് നല്ല രീതിയിൽ കൂട്ടി യോജിപ്പിച്ച് എടുത്തതിനുശേഷം കട്ലറ്റ് പരത്തിയെടുത്ത് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്.
കട്ട്ലെറ്റ് റെഡിയാക്കിയെടുക്കാൻ നമുക്ക് മുട്ടയും ബ്രെഡ് ക്രൗൺസും ആവശ്യമായി വരുന്നുണ്ട്. മുട്ടയുടെ വെള്ള മാത്രം എടുത്താൽ ഓയിൽ പതഞ്ഞ് വരികയില്ല. ഇനി എങ്ങനെയാണ് കട്ട്ലൈറ്റ് തുടർന്ന് ചെയ്ത് എടുക്കുന്നത് എന്ന് അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Mia kitchen