The Husk Can Be Removed In Just Minutes : കൂർക്ക ഉപ്പേരി കഴിക്കുവാൻ എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്. എന്നാൽ കൂർക്കയുടെ തൊലി കളയുക എന്ന് പറയുമ്പോൾ അത് അല്പം മെനക്കേടുള്ള പണിയും. രാവിലെ മുതൽ ഉച്ച വരെ ഇരുന്നിട്ട് ആയിരിക്കും ഒരു രണ്ട് കിലോ കൂർക്കയുടെ തോൾ നന്നാക്കി എടുക്കുക. എന്നാൽ എത്രയധികം കൂർക്കയാണെങ്കിലും വെറും മൂന്നു മിനിറ്റിനുള്ളിൽ വളരെ എളുപ്പത്തിൽ നന്നാക്കി എടുക്കുവാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്പുണ്ട്. അപ്പോൾ ഈ ടിപ്പ് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.
കത്തിപോലും ഉപയോഗിക്കാതെ എങ്ങനെ വളരെ എളുപ്പത്തിൽ കൂർക്കയുടെ തോല് കളഞ്ഞെടുക്കാം എങ്ങനെ?. അതിനായി ചെറിയ നെറ്റ് അല്ലെങ്കിൽ കൊതുക് വല അങ്ങനെ എന്തെങ്കിലും ഒക്കെ ഉണ്ടെങ്കിൽ എടുക്കുക. ഇനി അതിലേക്ക് കൂർക്ക ഇട്ടതിനുശേഷം ഒന്ന് മൊത്തമായും നനച്ച് എടുക്കുക. നനച്ചേടുത്തതിനുശേഷം കരിങ്കല്ല് അല്ലെങ്കിൽ അമ്മിക്കല്ല് അതിനുമുകളിൽ വച്ച് ഒന്ന് പതുക്കെ തട്ടി കൊടുക്കുക.
ചാക്കിൽ തുണിയിലും ഒക്കെ ചെയ്യുന്നതിനേക്കാൾ വളരെയേറെ നല്ലത് നെറ്റ് ഉപയോഗിച്ച് ചെയ്യുന്നതാണ്. ചെറിയ നെറ്റുകൾ ആണെങ്കിൽ അഴുക്കുകൾ ഒപ്പം തന്നെ കഴുകുമ്പോൾ വളരെ എളുപ്പത്തിൽ പുറത്തേക്കു പോകും. സബോള വെജിറ്റബിൾ വാങ്ങിക്കുമ്പോൾ കിട്ടുന്ന നെറ്റ് ഉപയോഗിച്ച് ഈ ഒരു രീതിയിൽ കൂർക്കയുടെ തോല് കളഞ്ഞെടുക്കാൻ സാധിക്കുന്നു.
ഇനി വെള്ളം ഒഴിച്ച് നോക്കി നോക്കൂ എത്ര വേഗത്തിലാണ് കൂർക്കയുടെ തോലുകൾ എല്ലാം നീങ്ങിപ്പോയി കിട്ടിരിക്കുന്നത് എന്ന് നോക്കൂ. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്പ് തന്നെയാണ് ഇത്. ഇനി കൂർക്ക നന്നാകുമ്പോൾ മെനക്കെട്ട് കത്തികൊണ്ട് നന്നാക്കേണ്ട ആവശ്യമില്ല. നിസ്സാര സമയം കൊണ്ട് തന്നെ കൂർക്കയുടെ തോല് കളഞ്ഞെടുക്കാം. കൂടുതൽ വിശദ വിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Grandmother Tips