മിക്ക ആളുകളുടെയും ചുണ്ടുകളിൽ കറുത്ത നിറം കാണാറുണ്ട്. ഒരുപക്ഷേ ഇത്തരത്തിലുള്ള കറുത്ത നിറം കാണുന്നത് അവർ ഉപയോഗിക്കുന്ന ലിപ്സ്റ്റിക്കിന്റെ അലർജി കൊണ്ടായിരിക്കാം, അല്ലെങ്കിൽ സിഗരറ്റ് വലി മൂലം ആകാം. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഈ ഒരു ടിപ്പ് സ്വീകരിച്ച് ഈയൊരു പാക്കിലൂടെ ചെയ്യുകയാണെങ്കിൽ എത്ര കറുത്ത ചുണ്ടുകളും നല്ല ചുവന്ന നിറത്തിൽ മൃദുവായിരിക്കും.
എങ്ങനെയാണ് ഇത്രയും മനോഹരമായി ചുവപ്പ് നിറം നൽകുക എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമായി വരുന്നത് ബീറ്റ്റൂട്ട് ആണ്. ബീറ്റ്റൂട്ട് ഒരു മൂന്നെണ്ണം എടുത്തതിനുശേഷം ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് മിക്സിയുടെ ജാറിൽ ഇട്ടു കൊടുക്കാം. ശേഷം ഇതൊന്നു നല്ല രീതിയിൽ കുഴമ്പ് പോലെ അരച്ചെടുക്കാവുന്നതാണ്. അരച്ചെടുത്ത് കിട്ടിയ ബീറ്റ്റൂട്ട് തുണിയിലിട്ടോ അരപ്പ് ഉപയോഗിച്ചോ അരച്ച് എടുക്കാവുന്നതാണ്.
ശേഷം കിട്ടിയ ബീറ്റ്റൂട്ട് ഇരുമ്പ് ചട്ടിയിൽ നല്ലതുപോലെ വറ്റിച്ച് എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് എന്തിനാണ് എന്ന് വെച്ചാൽ ബീറ്റ്റൂട്ടിലുള്ള വെള്ളത്തിന്റെ അംശം നീക്കം ചെയ്ത് നല്ല റെടീഷ് കളറിൽ ലിപ്ബാം കിട്ടുവാൻ വേണ്ടിയാണ്. ബീറ്റ്റൂട്ടിന്റെ കുറുകി കുറുകി ഒരു സ്പൂൺ പാകത്തിന് സത്ത് ആകുമ്പോൾ ഇതിലേക്ക് അര ടേബിൾസ്പൂൺ നെയ്യും കൂടിയും ചേർത്ത് കൊടുക്കാവുന്നതാണ്.
ഈ ഒരു പാക്ക് ഇനി ചെറിയ പാത്രത്തിലേക്ക് മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ചുണ്ടിലുള്ള കറുപ്പുനിറം ഈയൊരു ലിപ് ബാം പുരട്ടുന്നതിലൂടെ മാറും. ലിപ്ബാം യ്യാറാക്കുന്നതിന് കൂടുതൽവിവരങ്ങൾ അറിയണമെന്നുണ്ടെങ്കിൽ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. ലിപ്ബാം ഉണ്ടാക്കി നോക്കി കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കല്ലേ.