മിക്ക വീടുകളിലെയും ബാത്റൂമുകളിൽ വെള്ളം പോകുന്ന ബാഗ്ങ്ങളിൽ എല്ലാം വെള്ളം പുറത്തേക്ക് പോകാതെ അടഞ്ഞിരിക്കുന്ന പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഈയൊരു കാരണം കൊണ്ട് തന്നെ ഒരുപാട് ബുദ്ധിമുട്ടുകൾ ആണ് നേരിടേണ്ടതായി വരുന്നത്. ബാത്റൂമിൽ നിന്നുള്ള വെള്ളം പോകാതെ കെട്ടി നിന്ന് പൊട്ട ദുർഗന്ധം പോലെയുള്ള സ്മെല്ല് വരുകയും അസുഖങ്ങൾ വരുകയും ചെയുന്നു.
ഇങ്ങനെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ പെട്ടെന്ന് നമുക്ക് ക്ലിയർ ആക്കാം. അത്തരത്തിലുള്ള ഒരു വഴിയുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെച്ച് എത്തുന്നത്. ഈ ഒരു ടിപ്പ് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒന്ന് തന്നെയാണ്. രാത്രി കിടക്കുന്നതിന് മുൻപ് തന്നെ വേണം ഇത് ചെയ്തെടുക്കുവാൻ. അതിനായി നമുക്ക് വേണ്ടത് സോഡാ പൊടിയാണ്.
സോഡാപ്പൊടി എന്ന് പറയുന്നത് പൊട്ട സ്മെല്ലുകളെ അകറ്റാനും അതുപോലെതന്നെ പാറ്റകൾ വരാതിരിക്കുവാനും ബ്ലോക്ക് മാറുവാനും വളരെയേറെ സഹായിക്കുന്ന ഒന്ന് തന്നെയാണ്. പ്രത്യേകിച്ച് ബാത്റൂമിൽ ദുർഗന്ധം പോകുവാൻ വളരെയേറെ സഹായിക്കുന്ന ഒന്ന് തന്നെയാണ് സോഡാപ്പൊടി. കിടക്കുന്നതിന് മുൻപേ അല്പം സോഡാപ്പൊടി എടുത്ത് വെള്ളം പോകുന്ന ഹോളിലേക്ക് അല്പം വിതറി കൊടുക്കുക. അത്പോലെത്തന്നെ വാഷിങ് ബേസിന്റെ ഉള്ളിലേക്കും ഇട്ടു കൊടുക്കാവുന്നതാണ്.
ഇങ്ങനെ ഈയൊരു പൊടി വെള്ളം പോകുന്ന കുഴലിന്റെ ഭാഗങ്ങളിലേക്ക് ഇട്ടു കൊടുക്കുകയാണെങ്കിൽ യാതൊരു ബ്ലോഗുകളും ഉണ്ടാവുകയില്ല. കൂടാതെ വളരെ എളുപ്പത്തിൽ പ്രാണികളെയും നമുക്ക് അകറ്റാവുന്നതാണ്. ഈയൊരു ടിപ്പ് നിങ്ങൾ ചെയ്തു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ സോഡാപ്പൊടി ഉപയോഗിച്ച് ചെയ്യാവുന്നതാണ്.