നാവിൽ രുചിയൂറും…അത്രക്കും പോളിയാണ് ഈ കുക്കുബർ ദോശ.

കക്കരികായ ചേർത്ത് ഉണ്ടാക്കുന്ന വളരെ രുചികരമായുള്ള ദോശയുടെ റെസിപ്പിയാണ് ഇത്. രാവിലെയും രാത്രിയും എല്ലാം വളരെ പെട്ടന്ന് തയ്യാറാക്കുവാൻ സാധിക്കുന്ന ഒരു പലഹാരം. എങ്ങനെയാണ് ഇത്രയും രുചികരമായ പലഹാരം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. സാധാരണ അരി കൊണ്ട് ഉണ്ടാക്കുന്ന ദോശയല്ല ഇത്. ഇതുവരെ ആരും ഒരുപക്ഷേ കഴിച്ചു നോക്കാത്ത കുക്കുമ്പർ ദോശയാണ്. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന ഒരു കിടുക്കാച്ചി പലഹാരം.

   

അപ്പോൾ എങ്ങനെയാണ് ഈ കുക്കുമ്പർ ദോശ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി നമ്മൾ സാദാ ദോശ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന പച്ചരി നല്ല രീതിയിൽ ഒന്നരകപ്പ് കുതിർത്തിയെടുക്കുക. അരി കുതിർന്ന വനത്തിന് ശേഷം കുക്കുമ്പർ എടുത്ത് ചെറിയ കഷണങ്ങളൊക്കെ മുറിച്ച് എടുക്കാം. ഇനി ഒരു അര കപ്പ് നാളികെരവും, മുളകും ചേർത്ത് നല്ല രീതിയിൽ അരച്ചെടുക്കാവുന്നതാണ്. ഇനി ഇത് എട്ടുമണിക്കൂർ നേരം അരച്ചെടുത്ത മാവ് നീക്കി വെക്കാവുന്നതാണ്.

എട്ടുമണിക്കൂറിന് ശേഷം നിങ്ങൾ മാവ് നോക്കുബോൾ നല്ല രീതിയിൽ പൊന്തി വന്നിരിക്കുന്നത് കാണാം. ദോശക്ക് കുറച്ചും കൂടിയും അഴവ് വേണം എന്നുണ്ടെങ്കിൽ അല്പം കൂടി വെള്ളം ചേർത്ത് യോജിപ്പിച്ചാൽ മതിയാകും. ഇനി ദോശ ചട്ടി നല്ല രീതിയിൽ ചൂടായി വരുമ്പോൾ അതിൽ കോരിയൊഴിച്ച് പരത്തിയെടുക്കാവുന്നതാണ്. ശേഷം ഒരു ടീസ്പൂൺ നെയും കൂടിയും ചേർത്തു കൊടുക്കാവുന്നതാണ്.

 

ഇത്രയേ ഉള്ളൂ നമ്മുടെ രുചികരമായ ദോശ റെഡിയായി കഴിഞ്ഞു ഇതുപോലെ ഓരോ ദോശയായി ചുട്ടെടുക്കാവുന്നതാണ്. നല്ല സ്വാദിഷ്ടമായ കുക്കുമ്പർ ദോശ റെഡിയായിക്കഴിഞ്ഞു . ഉഗ്രൻ ടെസ്റ്റൂള്ള ഒരു ദോശ റെസിപ്പിയാണിത്. ഈയൊരു റസീപ്പി പ്രകാരം നിങ്ങൾ ദോശ ഉണ്ടാക്കി നോക്കി ഇഷ്ടമാവുകയാണെങ്കിൽ മറുപടി പറയാൻ മറക്കരുതെ.

Leave a Reply

Your email address will not be published. Required fields are marked *