ചുരുങ്ങിയ സമയം കൊണ്ട് തന്നെ ദാഹത്തെയും വിശപ്പിനെയും നമുക്ക് അകറ്റാം!! ഈ ഒരു ഈസി ഡ്രിങ്കിലൂടെ… ഒന്ന് കുടിച്ചാൽ മക്കളേ നിങ്ങൾ വീണ്ടും കുടിക്കും അത്രക്കും പൊളിയാണ് ഈ ഡ്രിങ്ക്.

ദാഹവും വിശപ്പും എല്ലാം മാറുവാൻ സഹായിക്കുന്ന ഒരു അടിപൊളി ടേസ്റ്റ് ആയിട്ടുള്ള ഡ്രിങ്കാണ് ഇത്. ചൂട് സമയത്തും അതുപോലെതന്നെ എന്തെങ്കിലും സൽക്കാരങ്ങളിലോ ഈ ഒരു ഡ്രിങ്ക് നമുക്ക് നൽകാവുന്നതാണ്. അതും വളരെ ഈസിയായി തന്നെ തയ്യാറാക്കാം. ആദ്യം തന്നെ ഇതിലേക്ക് വേണ്ടത് ഒരു മീഡിയം വലിപ്പിലുള്ള ഒന്നര ക്യാരറ്റ്. ക്യാരറ്റ് കുക്കറിൽ ഇട്ടോ മറ്റ് വഴികളിലോ ഇത് വേവിച്ചെടുക്കാവുന്നതാണ്. വേവിച്ചെടുത്ത ക്യാരറ്റ് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം.

   

ശേഷം ഒരു കാൽ കപ്പ് പാല് ചേർക്കാം. മധുരത്തിനായി പഞ്ചസാരയോ അല്ലെങ്കിൽ കണ്ടസ്റ്റന്റ് മിൽക്കോ ചേർത്ത് കൊടുക്കാവുന്നതാണ്. അപ്പോ ഇനി ഇതെല്ലാം കൂടി ഒന്ന് പേസ്റ്റ് പോലെ അരച്ചെടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് വേണ്ടത് ഒരു ഒന്നര ടേബിൾസ്പൂൺ അളവിൽ കസ്റ്റാർഡ് പൗഡർ ആണ്. കസ്റ്റാർഡ് പൗഡറിന്റെ അളവ് കൂടിപ്പോകാതെ ശ്രദ്ധിക്കണം. വെറും ഒന്നര ടേബിൾസ്പൂൺ മാത്രമേ നമുക്ക് ആവശ്യമായി വരുന്നുള്ളൂ.

ഇനി ഇതിലേക്ക് നമുക്കൊരു കാൽ കപ്പ് പാല് ഒഴിച്ച് ഒട്ടും തന്നെ കട്ടയില്ലാത്ത രീതിയിൽ മിക്സ് ചെയ്ത് എടുക്കാം. ഇനി ഇത് നമുക്കൊന്ന് അല്പം നേരം മാറ്റിവയ്ക്കാം. ഇനി വേറൊരു പാത്രത്തിലേക്ക് അര ലിറ്റർ പാൽ ചേർക്കാം. ഇനി ഫ്ലെയിം ഒന്ന് കത്തിച്ചു നല്ല മധുരം ഒന്ന് ഇളക്കി ചൂടാക്കി എടുക്കാവുന്നതാണ്. പാൽ ചൂടായി വരുമ്പോൾ ഇതിലേക്ക് ആവശ്യമായുള്ള ഒരു പഞ്ചസാര ചേർക്കാം. ശേഷം നേരത്തെ മിക്സ് ചെയ്തു വച്ച കസ്റ്റഡ് പൗഡറിന്റെ മിക്സ് ഈ പാലിലേക്ക് ചേർക്കുക.

 

ഇനി ഇത് രണ്ടും കൂടി നന്നായി ഒന്ന് ചൂടാക്കി എടുക്കാം. ശേഷം തീ ഓഫ് ചെയ്ത് മറ്റൊരു പാനിലേക്ക് അല്പം ചവ്വരി വെള്ളത്തിലേക്ക് ഇട്ട് ഒന്ന് ചൂടാക്കി എടുക്കാം. ഇനി അതൊന്നും വെള്ളത്തിൽ തിളച്ച് നന്നായി ഒന്ന് ചവ്വരി വെന്തു വരട്ടെ. കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. ഒരു കിടിലൻ ഐറ്റം ദാഹവും വെശപ്പും ഉടൻതന്നെ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒരു സ്പെഷ്യൽ ഐറ്റം . ഇഷ്ടമായെങ്കിൽ കമന്റ് ബോക്സിൽ മറുപടി അറിയിക്കാൻ മറക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *