വീട്ടുവളപ്പിൽ പടർന്നുപന്തലിച്ച് കിടക്കുന്ന ചെടിയുടെ ഗുണനിലവാരത്തെക്കുറിച്ച് നിങ്ങൾക്കറിയുമോ.? അസുഖങ്ങൾക്ക് ഉത്തമ പരിഹാരം.

കേരളത്തിലെ ഒട്ടുമിക്ക വീടുകളിലെ ഒരു കാലഘട്ടം വരെ നിന്നിരുന്ന ഔഷധ ചെടിയാണ് പനി കുറുക്ക. കോളിയസ് ആരോമാറ്റിക് എന്നാണ് ഈ ചെടിയുടെ ശാസ്ത്രീയ നാമം. നവര, ഞമര, കർപ്പൂരം, കഞ്ഞികുറുക്ക എന്നിങ്ങനെ നിരവധി പേരുകളിലാണ് കേരളത്തിൽ ഈ ചെടി അറിയപ്പെടുന്നത്. അസുഖങ്ങൾ മാറുവാനുള്ള പ്രധാന ഒറ്റമൂലി ആയതുകൊണ്ട് തന്നെയാണ് നമ്മുടെ വീടുകളിൽ എല്ലാം സ്ഥാനം തന്നെയായിരുന്നു ഈ ചെടി നേടിയിരുന്നത്. പനിയെല്ലാം മാറുവാൻ വളരെയേറെ ഗുണം ചെയ്യുന്ന ഒരു ഇലയാണ് ഇത്.

   

കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയ അസുഖങ്ങൾ മാറുവാൻ പനി കുറുക്ക നല്ലൊരു ഔഷധമാണ്. കർവക്രോൾ എന്ന ആന്റി ബയോട്ടിക് ആണ് ഈ ചെടിയിൽ പ്രധാനമായി അടങ്ങിയിരിക്കുന്നത്. പനിക്കും, ചുമക്കും, ജലദോഷത്തിനും, ദഹനസംബന്ധമായ അസുഖങ്ങൾക്കും ഒരു പരിഹാരം തന്നെയാണ്. പനിക്കൂർക്കയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുട്ടികളെ കുളിപ്പിക്കുന്നത് കാണാറുണ്ട്. ഇങ്ങനെ ചെയ്തത് കൊണ്ട് പനി പോലെയുള്ള അസുഖങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കുട്ടികൾക്ക് ലഭ്യമാകുന്നതാണ്.

ഈ ഇലയുടെ നീര് സേവിസിച്ചാൽ ശരീരത്തിലെ അസ്ഥികൾക്ക് ബലവും ആരോഗ്യവും പകരാൻ മികച്ച ഒരു മാർഗ്ഗമാണ്. തിളപ്പിച്ച വെള്ളം ഉപയോഗിച്ച് ആവി കൊള്ളുന്നത് തൊണ്ടവേദന മാറുവാൻ നല്ലൊരു മാർഗമാണ്. പനിക്കൂർക്ക ഇല തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് തന്നെ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. പനികൂർക്കയുടെ പ്രധാന കാര്യം തന്നെ ഇതിന്റെ ഉപയോഗം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും എന്നുള്ളതാണ്. ഇതിന്റെ ഇല ഇടിച്ച പിഴിഞ്ഞത്തിൽ നേരിൽ കൽക്കണ്ടം ചേർത്ത് കുട്ടികൾക്ക് നൽകുകയാണെങ്കിൽ ചുമ മാറികിട്ടും.

 

അതുപോലെതന്നെ പനികൂർകയിൽ അൽപ്പം മുലപ്പാൽ ചേർത്ത് കുട്ടികൾക്ക് നൽകുന്നത് കുട്ടികളിൽ കാണുവാനുള്ള കുറുകൽ മാറുവാൻ വളരെയേറെ സഹായകപ്രദമാണ്. ഒരുപാട് ഗുണങ്ങൾ തന്നെയാണ് നമ്മുടെയെല്ലാം വീട്ടു വളപ്പിൽ കണ്ടുവരുന്ന ഈ ചെടിയിൽ ഒളിഞ്ഞിരിക്കുന്നത്. ശരീരത്തിൽ യാതൊരുവിധത്തിലും ദോഷം ചെയ്യാത്ത ഈയൊരു ഇല ഉപയോഗിച്ച് ഒരുപാട് അസുഖങ്ങൾ മാറുവാൻ ഉത്തമ പരിഹാരയും കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *