കേരളത്തിന്റെ വാസ്തു ശാസ്ത്ര പ്രകാരം വീടുകളിൽ അടുക്കളയുടെ സ്ഥാനം എന്ന് പറയുന്നത് വടക്ക് കിഴക്ക് ആണ് അത് ഏതു മതവിശ്വാസത്തിൽ പെടുന്ന ആളുകളാണെങ്കിലും അവരുടെയെല്ലാം തന്നെ വടക്ക് കിഴക്ക് സ്ഥാനമാണ് കൽപ്പിച്ചിട്ടുള്ളത് എന്നാൽ പല വീടുകളിലും ചില പ്ലാനുകളുടെ മാറ്റം കാരണം പല ഭാഗങ്ങളിലേക്കും മാറാറുണ്ട്.
പഴയ വീടുകളെല്ലാം തന്നെ നിരീക്ഷിച്ചു നോക്കിയാൽ നമുക്ക് പഴയ വീടുകളിൽ അടുക്കളയുടെ സ്ഥാനം എവിടെയാണെന്ന് മനസ്സിലാക്കാൻ സാധിക്കും അതുപോലെ അടുക്കള നിർമ്മിക്കുമ്പോൾ മറ്റൊരു പ്രധാന കാര്യം എന്ന് പറയുന്നത് ഉദയ സൂര്യന്റെ പ്രകാശരശ്മികൾ നേരിട്ട് പതിക്കുന്ന ഇടത്തിലായിരിക്കണം അടുക്കളെ നിർമിക്കുന്നത് അതുകൊണ്ടാണ് വടക്ക് കിഴക്ക് ഭാഗത്ത് വയ്ക്കണമെന്ന് പറയുന്നത്.
ഒരു കാരണവശാലും തെക്കുഭാഗത്ത് വയ്ക്കുകയോ അല്ലെങ്കിൽ തെക്കോട്ട് തിരിഞ്ഞ് ഭക്ഷണം ഉണ്ടാക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യാൻ പാടുള്ളതല്ല അത് വലിയ ദോഷമാണ്. അതുപോലെ തന്നെ നമ്മുടെ ഒരു ദിവസത്തെ മുഴുവൻ ഊർജ്ജം ഉണ്ടാകുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണല്ലോ ആ ഭക്ഷണം ഉണ്ടാക്കുന്നത് അടുക്കളയിൽ നിന്നാണല്ലോ.
അതുകൊണ്ടാണ് ഇത്രയും പറയുന്നത് അടുക്കള എപ്പോൾ ശുചിയോടെ വൃത്തിയോടെ നമ്മൾ കാത്തു സൂക്ഷിക്കുന്നുവോ അത്രയും നമ്മുടെ ആരോഗ്യവും അതുപോലെ തന്നെ നമ്മുടെ കുടുംബത്തിലെ സന്തോഷവും സമാധാനവും നിലനിൽക്കുന്നതായിരിക്കും. മാത്രമല്ല ലക്ഷ്മി ദേവി സാന്നിധ്യം നമ്മുടെ വീടുകളിൽ ഉറപ്പാക്കുന്ന ഒന്നു കൂടിയാണ് ഈ പറയുന്ന അടുക്കളയുടെ സ്ഥാനം വടക്ക് കിഴക്ക് വരണം എന്നുള്ളത്.