കാളി ദേവിയെ ഒരിക്കലെങ്കിലും പ്രാർത്ഥിച്ചവർക്ക് അറിയാം ദേവി ആശ്രിതവത്സലയാണ് തന്റെ ഭക്തരുടെ അടുത്തേക്ക് പെട്ടെന്ന് തന്നെ സംരക്ഷിക്കുവാനും രക്ഷിക്കുവാനും എത്തുന്നതാണ് ദേവി അമ്മയാണ് ഉഗ്രരൂപണിയാണ് എങ്കിലും തന്റെ ഭക്തരെ എപ്രകാരം ഒരു അമ്മ പരിപാലിക്കുന്നുവോ അത്തരത്തിൽ തന്നെ സ്നേഹവും പരിപാലനവും സംരക്ഷണവും നൽകുന്ന പരാജയ തന്നെയാണ് കാളി ദേവി കാളി ദേവിയിൽ നിന്നും പ്രകൃതി ഉത്ഭവിച്ചു.
അതുകൊണ്ട് ലോകത്തിൽ നിന്നും ഒരു കുഞ്ഞിനെ അമ്മ എങ്ങനെ പരിപാലിക്കുന്നുവോ അതുപോലെയാണ് പരിപാലിക്കുന്നത് എന്നാണ് പറയുന്നത്. തന്റെ ഭക്തർ അതുകൊണ്ട് തന്നെ ദേവിയെ അമ്മ എന്ന് വിളിക്കുന്നു കുടുംബ ക്ഷേത്രങ്ങളിലും കുടുംബ ദേവതകൾ ആയിട്ടും കാളി ദേവിയാണ് കൂടുതലായിട്ടും ഉള്ളത്. ഏത് ദുഃഖത്തിലും സന്തോഷത്തിലും ദേവി കൂടെ തന്നെ ഉണ്ടാകുന്നു.
എന്നാൽ ദേവിയോട് പ്രാർത്ഥിക്കുമ്പോൾ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ നമുക്ക് കൃത്യമായ ഫലം ലഭിക്കുകയില്ല. കാളി ദേവിയെ പ്രാർത്ഥിക്കുമ്പോൾ തികഞ്ഞ വിശ്വാസത്തോടെ പ്രാർത്ഥിക്കുക അല്ലെങ്കിൽ ജീവിതത്തിൽ ഫലം ഉണ്ടാവുകയില്ല. ചിലർക്ക് പെട്ടെന്ന് ഫലം ലഭിക്കുമ്പോൾ ചിലർക്ക് കുറെ നാളത്തെ ആരാധന കൊണ്ട് മാത്രമേ ലഭിക്കുകയുള്ളൂ.
ഏത് ദേവതയെ ആരാധിക്കുമ്പോഴും അലശുദ്ധി ഉണ്ടായിരിക്കണം മനസ്സിലെ വികാരങ്ങളെയെല്ലാം തന്നെ നിയന്ത്രിച്ച് മനശുദ്ധിയോടെ പ്രാർത്ഥിക്കുക എങ്കിൽ ജീവിതത്തിൽ അത്ഭുതങ്ങൾ നടക്കുന്നതായിരിക്കും. അമ്മയിൽ നിന്നും ഒരു വ്യക്തിക്കും ഒരു കാര്യം പോലും മറച്ചുവെക്കാൻ സാധിക്കുന്നതല്ല. അമ്മ അറിയാതെ ഈ ലോകത്ത് ഒരു ഇല പോലും ഇളകില്ല. മനശുദ്ധിയോടെ വേണം ദേവിയെ ആരാധിക്കുവാൻ.