പെട്ടെന്ന് ദേഷ്യപ്പെടുകയും പെട്ടെന്ന് പ്രീതി പ്പെടുകയും ചെയ്യുന്ന ദേവനാണ് മഹാദേവൻ. അതുപോലെതന്നെ ഈ ലോകത്തിലെ എല്ലാ ചരാചരങ്ങളുടെയും പിതാവ് കൂടിയാണ് മഹാദേവനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് വരാനിരിക്കുന്നത് അതാണ് മഹാശിവരാത്രി എന്ന് പറയുന്നത് ഈ ദിവസം വീട്ടിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അതിൽ തന്നെ പൂജാമുറിയിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യത്തെപ്പറ്റിയാണ് പറയാൻ പോകുന്നത്.
അവിടെനിന്നും ചില ചിത്രങ്ങൾ എടുത്തു മാറ്റേണ്ടതായിട്ടുണ്ട് അതിനെപ്പറ്റിയുള്ള വിവരങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.നിങ്ങൾ വ്രതം എടുക്കുന്നില്ലെങ്കിൽ കൂടിയും ഭഗവാനെ നിങ്ങൾ ആരാധിക്കേണ്ടതാണ് ഭഗവാന്മാരുടെ കാര്യങ്ങൾ ചെയ്യേണ്ടതാണ് വീട്ടിൽ നിങ്ങൾ അരിപ്പാത്രം നല്ല രീതിയിൽ തന്നെ കഴുകി വൃത്തിയാക്കി വയ്ക്കുക.
അടുപ്പിന്റെ ഭാഗം വൃത്തിയാക്കി വയ്ക്കുക. അന്നപൂർണേശ്വരിയുടെ അനുഗ്രഹം ലഭിക്കുവാൻ ഇത് ഇടയാക്കും. വീടിന്റെ മറ്റൊരു പ്രധാനപ്പെട്ട ഭാഗമാണ് പൂജാമുറി എന്ന് പറയുന്നത് പൂജാമുറിയിൽ നിന്നും ഒഴിവാക്കേണ്ട ചില വസ്തുക്കളെ പറ്റിയാണ് അടുത്തത് പറയാൻ പോകുന്നത് അതിൽ പ്രധാനപ്പെട്ടതാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ള ചിത്രങ്ങൾ ദൈവങ്ങളുടെ വിഗ്രഹങ്ങൾ എന്നിവ അത് കൃത്യമായി രീതിയിൽ തന്നെ ഒഴിവാക്കേണ്ടതാണ്.
അതിനായി നിങ്ങൾക്ക് അടുത്തുള്ള ക്ഷേത്രങ്ങളിൽ സമർപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. അതുപോലെ ക്ഷേത്രത്തിൽ നിന്നും കൊണ്ടുവന്ന പഴകിയ പ്രസാദം നിങ്ങൾ പൂജാമുറിയിൽ സൂക്ഷിച്ചിട്ടുണ്ട് എങ്കിൽ അത് ഉടനെ എടുത്തു മാറ്റുക അതിൽ തന്നെ പൂക്കൾ ഇലകൾ എന്നിവ കരിഞ്ഞത് മാറ്റി അതിൽ നിന്നും ചന്ദനം കുങ്കുമം ഭസ്മം എന്നിവ നിങ്ങൾക്ക് മറ്റൊരു പാത്രത്തിൽ ആക്കി മുറിയിൽ തന്നെ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.