നാമോരോരുത്തരും വളരെയധികം കാത്തിരുന്ന അയോധ്യയിലെ പ്രതിഷ്ഠ നടക്കുവാൻ പോകുകയാണ്. ജനുവരി 22 ആം തീയതിയാണ് അയോധ്യയിലെ പ്രതിഷ്ഠ. ഇന്നേദിവസം നാം നമ്മുടെ വീടുകളിൽ ചില കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ വളരെയധികം ശുഭകരമായിട്ടുള്ള ഫലങ്ങളാണ് ഉണ്ടാവുക. വിഷ്ണു ഭഗവാന്റെ അനുഗ്രഹവും സാമീപ്യവും ഏറ്റവും അധികം നമ്മളിൽ വന്നു നിറയുന്ന ഒരു ദിവസം കൂടി എന്ന പ്രത്യേകതയും ഈ ദിവസത്തിനുമുണ്ട്.
അത്തരത്തിൽ അന്നേദിവസം നാം ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അതുപോലെ തന്നെ അയോധ്യയുമായി ബന്ധപ്പെട്ട് ഇന്ന് ഏറ്റവും അധികം കേൾക്കുന്ന ഒരു വാക്കാണ് അക്ഷതം. ഈ അക്ഷതം എന്ന് പറയുന്നത് ഭൂമിയും ആകാശവും ഒരേസമയം പ്രതിനിധാനം ചെയ്യുന്ന ഒന്നാണ്. ഇത് വിവാഹം കഴിഞ്ഞ ദമ്പതികളെ അനുഗ്രഹിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒന്ന് തന്നെയാണ്. ഇത് ധാന്യങ്ങളുടെ ഒരു കൂട്ടാണ്.
ഓരോ സ്ഥലത്തും ഓരോ കൂട്ടാണ് ഇതിനുള്ളത്. നമ്മുടെ ഓരോരുത്തരുടെയും വിശ്വാസമനുസരിച്ച് നെല്ലും അരിയുമാണ് അക്ഷതമായ് ഉണ്ടാകുന്നത്. നെല്ലിനെ സ്വർണമായും അരിയെ വെള്ളിയും ആയിട്ടാണ് ഇതിൽ ഉപമിക്കുന്നത്. ഈ അക്ഷതം ഒരിക്കലും പൊട്ടിപ്പോകാൻ പാടില്ല. അതിനാൽ തന്നെ വളരെയധികം പവിത്രതോട് കൂടി സൂക്ഷിക്കാൻ ഒന്നുതന്നെയാണ് അക്ഷതം.
ഈ അക്ഷതം പൂജാമുറിയിലാണ് നാം ഓരോരുത്തരും സൂക്ഷിക്കേണ്ടത്. പൂജാമുറി ഇല്ലാത്തവരാണ് എങ്കിൽ അവർ ദേവി വിഗ്രഹങ്ങൾ എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത് അതിന് അടുത്ത് വേണം ഈ അക്ഷതങ്ങൾ സൂക്ഷിക്കുവാൻ. അതോടൊപ്പം തന്നെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്നത് ശുദ്ധിയോട് കൂടി മാത്രമേ ഈ അക്ഷതം സ്പർശിക്കാവൂ എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.