വാസ്തുശാസ്ത്രപരമായി നമ്മുടെ വീടുകളിൽ നാം യഥാസ്ഥാനത്ത് വയ്ക്കേണ്ട ഒന്നാണ് ക്ലോക്ക്. ഈ ക്ലോക്കുകൾ അതിന്റെ യഥാസ്ഥാനത്ത് അല്ല വെച്ചിട്ടുള്ളത് എങ്കിൽ അത് പല തരത്തിലുള്ള ദോഷങ്ങൾ നമ്മളിലേക്ക് കൊണ്ടുവരുന്നു. അത്തരത്തിൽ നമ്മുടെ ജീവിതത്തിലെ ഏറ്റവും വിലയുള്ള സമയത്തെ പ്രതിനിധാനം ചെയ്യുന്ന ക്ലോക്കുകൾ വയ്ക്കേണ്ട യഥാർത്ഥ സ്ഥാനങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. സമയത്തെ സൂചിപ്പിക്കുന്ന ഒരു വസ്തുവാണ് ക്ലോക്ക്.
അതിനാൽ തന്നെ ഈശ്വരനെ തുല്യമായിട്ടുള്ള ഒരു വസ്തു കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ ക്ലോക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരിയായി വിധത്തിൽ അല്ലെങ്കിൽ അത് നമ്മുടെ ജീവിതത്തിലേക്ക് നെഗറ്റീവ് ഊർജ്ജങ്ങൾ കൊണ്ടുവരും. പൂജാമുറിയിൽ ഇരിക്കുന്ന ഈശ്വരവിഗ്രഹം നാം എങ്ങനെയാണോ സൂക്ഷിക്കുന്നത് അതുപോലെ തന്നെ സൂക്ഷിക്കേണ്ട ഒന്നാണ് ക്ലോക്കുകൾ. ഒരു വ്യക്തിക്ക് ഈശ്വരൻ കൊടുക്കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്.
ഭൂമിയിൽ ജീവിക്കുന്നതിനുള്ള സമയം. ഈ സമയം നമുക്ക് വെളിവാക്കി തരുന്നത് ക്ലോക്കുകൾ ആണ്. അതിനാൽ തന്നെ ക്ലോക്കുകൾ ദൈവങ്ങളെപ്പോലെ തന്നെ ഓരോരുത്തരും സൂക്ഷിക്കേണ്ടതാണ്. അത്തരത്തിൽ നാം ഓരോരുത്തരും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റാണ് പ്രധാന വാതിലിന്റെ അഭിമുഖമായി ക്ലോക്കുകൾ വരുന്നത് എന്നത്. അത്തരത്തിൽ വീടിന്റെ പുറത്തുനിന്ന് പ്രധാന വാതിലിലൂടെ നോക്കുമ്പോൾ ഒരിക്കലും ക്ലോക്ക് കാണാൻ പാടില്ല.
വീടിന്റെ അകത്തുനിന്ന് പുറത്തേക്ക് നോക്കുമ്പോഴും പുറത്തുനിന്ന് അകത്തേക്ക് നോക്കുമ്പോഴും പ്രധാന വാതിലിന് നേരെ ക്ലോക്കുകൾ ഒരു കാരണവശാലും കാണാൻ പാടില്ല. ഇത് നമുക്ക് പലതരത്തിലുള്ള ദോഷങ്ങളാണ് കൊണ്ടുത്തരുന്നത്. മറ്റൊന്ന് ദൈവത്തിന്റെ പ്രതീകമായ ഈ ക്ലോക്കുകൾ വളരെ വൃത്തിയോടെ തന്നെ സൂക്ഷിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.