നാമോരോരുത്തരും ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുന്നവരാണ്. ക്ഷേത്ര നടത്തുമ്പോൾ നാം ഏവരും പ്രധാനമായും ദർശനം നടത്തേണ്ട ക്ഷേത്രമാണ് അവരവരുടെ കുടുംബ ക്ഷേത്രം. കുടുംബ ക്ഷേത്രങ്ങൾ അച്ഛന്റെ പാരമ്പര്യം വഴിയോ അമ്മയുടെ പാരമ്പര്യം വഴിയോ ലഭിക്കുന്നതാണ്. ഓരോ കുടുംബക്ഷേത്രത്തിലും ഓരോ പ്രതിഷ്ഠകളാണ് ഉള്ളത്. കുടുംബദേവതയുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമാണ്.
ജീവിതത്തിലെ ഏതൊരു പ്രതിസന്ധിഘട്ടങ്ങളെ മറികടക്കുന്നതിനും ആഗ്രഹങ്ങൾ നേടിയെടുക്കുന്നതിനും കുടുംബദേവതയുടെ അനുഗ്രഹം അനിവാര്യമാണ്. കുടുംബദേവതയെ വണങ്ങാതെ മറ്റ് ഏതെല്ലാം ക്ഷേത്രങ്ങളിൽ ദർശനം നടത്തിയാലും വഴിപാടുകൾ കഴിച്ചാലും യാതൊരു തരത്തിലുള്ള പ്രയോജനങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നില്ല. അതിനാൽ കുടുംബ ദേവതയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യണം.
നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും ആദ്യം അനുഗ്രഹിക്കുന്ന ദേവത നിങ്ങളുടെ കുടുംബ ദേവതയാണ്. വിവാഹം നടക്കുവാനും നല്ല ദാമ്പത്യ ജീവിതം ഉണ്ടാകുവാനും സന്താനങ്ങൾ ഉണ്ടാകുവാനും സന്താനങ്ങളെ നല്ല രീതിയിൽ വളർത്താനും കുടുംബദേവതയുടെ അനുഗ്രഹം കൂടിയ തീരൂ. ഒരു ചെടിയുടെ താഴ് വേര് പോലെയാണ് നമ്മുടെ ജീവിതത്തിൽ കുടുംബ ദേവത പ്രവർത്തിക്കുന്നത്. വേറെ നശിച്ചു കഴിഞ്ഞാൽ ചെടി നശിച്ചു പോകുന്നത് പോലെ തന്നെ ദേവതയുടെ അനുഗ്രഹം നമ്മിൾ ഇല്ലെങ്കിൽ നമ്മളും നശിച്ചു പോകുന്നു.
അതോടൊപ്പം കുടുംബപര ദേവതയെ നാമോരോരുത്തരും പെറ്റമ്മയെ പോലെ കാണേണ്ടതാണ്. അതിനാൽ തന്നെ നാം ചെയ്തുപോന്നിരുന്ന എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും അതേപോലെതന്നെ കുടുംബപര ദേവതയ്ക്ക് നാം ഓരോരുത്തരും ചെയ്യേണ്ടതാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയിലും വർഷത്തിൽ ഒരിക്കലെങ്കിലും കുടുംബ ദേവതയെ കാണാനും ആരാധിക്കാനും പൂജിക്കാനും അനുഗ്രഹങ്ങൾ പ്രാപിക്കാനും ശ്രമിക്കേണ്ടതാണ്. വിദേശത്തായാലും സ്വദേശത്തായാലും ഇത് മുടക്കാതെ നടത്തുന്നവർക്കാണ് എല്ലാത്തരത്തിലുള്ള ഐശ്വര്യവും ഉണ്ടായിരിക്കുക. തുടർന്ന് വീഡിയോ കാണുക.