നാമോരോരുത്തരും ഈശ്വര വിശ്വാസികളാണ്. നാം ഏവരും പല ദേവി ദേവന്മാരെയാണ് ആരാധിക്കുകയും പൂജിക്കുകയും ചെയ്തത്. ജന്മനാ നമ്മുടെ മനസ്സിൽ പതിഞ്ഞിട്ടുള്ള രൂപങ്ങളെയാണ് നാം പൊതുവേ ഇഷ്ട ദേവന്മാരായി കണ്ടുകൊണ്ട് ആരാധിക്കുകയും ചെയ്യുന്നത്. നമ്മുടെ മനസ്സിൽ പതിഞ്ഞിരിക്കുന്ന ആ മുഖങ്ങളെ നാം ദിനവും ആരാധിക്കുകയും ചെയ്യുന്നതുവരെ നമ്മുടെ ജീവിതത്തിൽ ഒട്ടനവധി മാറ്റങ്ങൾ ഉണ്ടാകുന്നു.
നാം ആഗ്രഹിക്കുന്ന എന്തൊരു കാര്യവും നടത്തിത്തരാൻ ഈ ദേവി ദേവന്മാരുടെ പ്രാർത്ഥന നമുക്ക് തുണയാകുന്നു. അത്തരത്തിൽ നമ്മുടെ മനസ്സ് വായിക്കാനുള്ള കഴിവും നമ്മുടെ ദേവീദേവന്മാർക്ക് ഉണ്ടാകുന്നു. അതിനാൽ തന്നെ ദേവീദേവന്മാർ കൂടെയുള്ളപ്പോൾ നമ്മുടെ ജീവിതത്തിൽ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും തടസ്സങ്ങളോ ദോഷങ്ങളോ ആകുലതകളോ ഒന്നും തന്നെ ഉണ്ടായിരിക്കുകയില്ല. പുരാണങ്ങളിൽ വരെ ഇത്തരത്തിലുള്ള കാര്യങ്ങൾ പറയപ്പെട്ടിട്ടുണ്ട്. യുദ്ധഭൂമിയിൽ 5 കുതിരകളെ.
നയിക്കുന്ന ശ്രീകൃഷ്ണന്റെ തൊട്ടടുത്തുനിന്ന് അർജുനൻ യുദ്ധം ചെയ്യുന്ന രംഗം നാo ഏവരുടെയും മനസ്സിൽ എന്നും തങ്ങി നിൽക്കുന്നതാണ്. എന്നാൽ യുദ്ധം ചെയ്യുക എന്നുള്ളതിലുപരി ഒട്ടനവധി അർത്ഥങ്ങളാണ് ഈ ഒരു രൂപത്തിന് ഉള്ളത്. ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹത്താൽ യുദ്ധം ജയിക്കുന്ന ഒരു രംഗമാണ് ഇത്. യുദ്ധം ജയിക്കുക എന്നുള്ളതല്ല ഇതിൽനിന്ന് അർത്ഥമാക്കുന്നത്. നാം നമ്മുടെ ഇഷ്ട ദൈവത്തിന്റെ പക്കലിരുന്നുകൊണ്ട്.
നമ്മുടെ ഇഷ്ടങ്ങൾ സാധിച്ചെടുക്കുക എന്നുള്ള അർത്ഥവും ഇതിന്റെ പിന്നിലുണ്ട്. ഈ രൂപത്തിൽ അർജുനൻ തന്റെ ദൈവമായ ശ്രീകൃഷ്ണന്റെ ആജ്ഞ പ്രകാരം മുന്നോട്ടു പോവുകയാണ് ചെയ്യുന്നത്. അതുപോലെതന്നെ നമ്മളും നമ്മുടെ ഇഷ്ടദേവന്മാരെ ആരാധിക്കുകയും പൂജിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് വഴി ദേവി ദേവന്മാർ നമ്മോടൊപ്പം ഉണ്ടെന്ന് വിശ്വസിക്കുകയും അവരുടെ ആജ്ഞകൾ അനുസരിച്ച് മുന്നോട്ട് പോവുകയുമാണ് ചെയ്യേണ്ടത്.