ഉഗ്രരൂപണിയായ ദേവിയാണ് ഭദ്രകാളി ദേവി. അമ്മയെ പ്രാർത്ഥിച്ചവർക്ക് അമ്മ നൽകിയ അനുഗ്രഹങ്ങൾ വളരെ വലുതാണ്. ഉഗ്രരൂപണി ആണെങ്കിലും തന്റെ ഭക്തർക്ക് അനുഗ്രഹത്തിന്റെ വർഷം ചൊരിയുന്ന ദേവിയാണ് ഭദ്രകാളി അമ്മ. തന്റെ ഭക്തർക്ക് എന്നും അമ്മയായി തന്നെ അനുഗ്രഹങ്ങൾ ചൊരിയുന്ന ദേവതയാണ് ഭദ്രകാളി ദേവി. അതിനാൽ തന്നെ ഓരോ കുടുംബ ക്ഷേത്രങ്ങളിലും ഏറ്റവും അധികം പ്രതിഷ്ഠ എന്നത് ഭദ്രകാളി ദേവിയുടെ തന്നെയാണ്. തന്റെ ഭക്തജനങ്ങൾക്കുണ്ടാകുന്ന ഏതൊരു ദുഃഖത്തിലും.
സന്തോഷത്തിലും അമ്മ അവരുടെ കൂടെ തന്നെ ഉണ്ടാകുന്നു. അവർക്ക് എന്താണോ വേണ്ടത് എന്ന് തന്റെ ഭക്തർ പറയാതെ തന്നെ അമ്മ തിരിച്ചറിഞ്ഞുകൊണ്ട് അവർക്ക് അത് ചെയ്തുകൊടുക്കുന്നു. അത്രമേൽ ഭക്തരിൽ പ്രസന്നയാണ് ഭദ്രകാളി ദേവി. നാം ഓരോരുത്തരും ദേവിയോട് പ്രാർത്ഥിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അവയെ കുറിച്ചാണ് ഇതിൽ പറയുന്നത്. ദേവിയോട് എന്നും പ്രാർത്ഥിക്കുമ്പോൾ പൂർണ്ണ വിശ്വാസത്തോടുകൂടി തന്നെ പ്രാർത്ഥിക്കണം.
പാതിവിശ്വാസത്തോടോ അല്ലെങ്കിൽ വിശ്വാസമില്ലാതെയോ ദേവിയോട് പ്രാർത്ഥിക്കുന്നത് വഴി ഒരുതരത്തിലുള്ള നേട്ടങ്ങളും നമുക്ക് ആർക്കും ഉണ്ടാവുകയില്ല. മറിച്ച് പൂർണ വിശ്വസ്തതയോട് കൂടി പ്രാർത്ഥിക്കുമ്പോൾ ദേവി നമ്മളിൽ തന്റെ അനുഗ്രഹവും കൃപയും ചൊരിയുന്നു. ചിലർക്ക് ദേവിയുടെ അനുഗ്രഹം പെട്ടെന്ന് തന്നെ ലഭിക്കുന്നു എന്നാൽ മറ്റു ചിലർക്ക് അത് കുറച്ചുനാളുകൾക്ക് ശേഷം മാത്രമേ ലഭിക്കുന്നുള്ളൂ.
ഇത് ദേവിയെ മുൻ ജന്മങ്ങളിൽ നാം ആരാധിച്ചതിനെ അടിസ്ഥാനമാക്കിയും നമ്മുടെ വിശ്വാസം അടിസ്ഥാനമാക്കിയും ആണ് ഉണ്ടാവുക. ദേവിയെ ആരാധിക്കുന്നത് വഴി ഫലം ലഭിച്ചില്ലെങ്കിലും നാം തുടർച്ചയായി തന്നെ ദേവിയോട് പ്രാർത്ഥിക്കുകയും ആരാധിക്കുകയും വേണം. എന്നാൽ മാത്രമേ ദേവി ഓരോരുത്തരിലും പ്രസന്നയായി കൊണ്ട് അനുഗ്രഹങ്ങൾ ചൊരിയുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.