ഏതൊരു വ്യക്തിയുടെയും ശക്തി എന്നത് മാതൃസ്നേഹം തന്നെയാണ്. മാതൃസ്നേഹം എന്നത് ഏതൊന്നിനും പകരംവയ്ക്കാൻ കഴിവുള്ളതല്ല. ഇത്തരത്തിൽ അമ്മ തന്റെ കുഞ്ഞിനെ സ്നേഹിക്കുന്നതുപോലെയാണ് ഭദ്രകാളി ദേവി തന്റെ ഭക്തരെ സ്നേഹിക്കുന്നത്. എന്നാൽ തന്നെ നാം ഓരോരുത്തരുടെയും കുടുംബക്ഷേത്രത്തിൽ ഭദ്രകാളി ദേവിയുടെ സ്ഥാനം കാണാം. ഉഗ്രരൂപണിയാണ് ഭദ്രകാളി ദേവി.
എന്നാൽ തന്റെ ഭക്തർക്ക് ശാന്ത രൂപത്തിലും സ്നേഹം തുളുമ്പുന്ന അമ്മയുമാണ്. അതിനാൽ തന്നെ അമ്മ നാം വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന അമ്മയാണ്. അമ്മയുടെ ഭക്തർക്ക് ഒരു കാരണവശാലും നാശം ഉണ്ടായിരിക്കുകയില്ല എന്നതാണ് വിശ്വാസം.അതിനാൽ തന്നെ നിത്യവും അമ്മയെ പ്രാർത്ഥിക്കുന്നതും അമ്മയുടെ മന്ത്രങ്ങൾ ശപിക്കുന്നതും വളരെ ശുഭകരമാണ്. അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ശുഭകരമാണ്.
നിത്യവും ദർശനം നടത്തുന്നത് അതീവ ശുഭകരമായി കണക്കാക്കുന്നു. ഇങ്ങനെ സാധിക്കാത്തവർക്ക് മാസത്തിൽ ഒരിക്കലെങ്കിലും അമ്മയുടെ ദർശനം നടത്തേണ്ടതാണ്. കഴിവതും കുടുംബമായി തന്നെ ദർശനം നടത്താൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ ദർശനം നടത്തുമ്പോൾ അമ്മയ്ക്ക് തന്നാൽ കഴിയാവുന്ന വഴിപാടുകൾ നടത്തേണ്ടതാണ്. ചില വഴിപാടുകൾ അമ്മയ്ക്ക് നടത്തുന്നത് വഴി നമ്മിൽ ഉണ്ടാകുന്ന ദോഷങ്ങൾ അകന്നു പോകുന്നു.
ശത്രു ദോഷത്താൽ വലയുന്നവർ ദേവിക്ക് രക്തപുഷ്പാഞ്ജലിയോ ചെമ്പരത്തി പൂമാലയോ അമ്മയ്ക്ക് സമർപ്പിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി എത്ര വലിയ ശത്രു ദോഷവും ഭക്തരിൽ നിന്ന് മാറിപ്പോകുന്നു. അതുപോലെതന്നെ പിറന്നാൾ ദിവസം അമ്മയ്ക്ക് ചില വഴിപാടുകൾ കഴിക്കുന്നത് വളരെ ശുഭകരമാകുന്നു. ഇങ്ങനെ വഴിപാടുകൾ കഴിക്കുന്നത് വഴി ആ വ്യക്തിയുടെ ജീവിതത്തിലെ ദുരിതങ്ങൾ ഒഴിയുന്നു എന്നാണ് വിശ്വാസം. തുടർന്ന് വീഡിയോ കാണുക.