നമ്മുടെ വീടുകളെല്ലാം നാം പോസിറ്റീവ് എനർജി കൊണ്ട് നിറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ എല്ലാ വീടുകളും അങ്ങനെയായിരിക്കണമെന്നില്ല. ചില വീടുകളിൽ തന്നെ നമുക്ക് നെഗറ്റീവ് എനർജിയാണ് കാണാൻ സാധിക്കുന്നത്. ഇത്തരത്തിലുള്ള നെഗറ്റീവ് ഊർജ്ജങ്ങൾ പലതരത്തിലും നമ്മുടെ വീടുകളിൽ വന്നുചേരുന്നവയാണ്. ഇവ വീടുകളിൽ നിന്ന് പുറന്തള്ളി പോസിറ്റീവ് ഊർജത്തിനേ നമ്മിലേക്ക് ആകർഷിക്കാൻ നാം ആഗ്രഹിക്കുന്നു.
ഇങ്ങനെ നെഗറ്റീവ് ഊർജ്ജം തങ്ങി നിൽക്കുന്ന വീടുകളിൽ ദുഃഖങ്ങളും ദുരിതങ്ങളും വഴക്കുകളും എന്നും ഉണ്ടാകുന്നു. അതിനാൽ തന്നെ നമ്മുടെ വീടുകളിൽ പോസിറ്റീവ് എനർജി വരുത്തേണ്ടത് അനിവാര്യമാണ്. പഴമക്കാർ പറഞ്ഞിട്ടുള്ള ഒട്ടനവധി കാര്യങ്ങൾ നമ്മുടെ വീടുകളിൽ പോസിറ്റീവ് എനർജി പരത്തുന്നു. ഇത്തരം കാര്യങ്ങൾ നമ്മുടെ വീടുകളിൽ കയറുമ്പോൾ മുതൽ നാം ശ്രദ്ധിക്കണം. നമ്മുടെ ഉമ്മറo എപ്പോഴും വൃത്തിയായി തന്നെ സൂക്ഷിക്കണം.
അവിടെ സാധനങ്ങൾ വെച്ച് അവിടെ വൃത്തികേട് ആക്കരുത്. ഈ ഭാഗവും ഈ വാതിലും എപ്പോഴും വൃത്തിയായി തന്നെ സൂക്ഷിക്കണം. കാരണം നമ്മുടെ വീടുകളിലേക്ക് ലക്ഷ്മിദേവി ഈ വഴിയാണ് പ്രവേശിക്കുന്നത്. ആയതിനാൽ നാം ഈ സ്ഥലം എപ്പോഴും വൃത്തിയായി തന്നെ വെച്ചുകൊണ്ട് ലക്ഷ്മി ദേവിയുടെ സാന്നിധ്യം നമുക്ക് ഉറപ്പുവരുത്താം. അതുപോലെതന്നെ നമ്മുടെ ചെരുപ്പുകൾ വീടിനകത്ത് സൂക്ഷിക്കാൻ പാടുള്ളതല്ല.
അത് വീടിന് പുറത്ത് സൂക്ഷിക്കേണ്ടതാണ്.കൂടാതെ അത് മെയിൻ വാതിലിനെ അരികിൽ വയ്ക്കാൻ പാടുള്ളതല്ല. ചെരുപ്പ് നെഗറ്റീവ് ഊർജ്ജം പകരുന്ന ഒരു വസ്തുവായാണ് നാം കണക്കാക്കുന്നത്. അതിനാലാണ് നാം പുറമേ സൂക്ഷിക്കാൻ പറയുന്നത്. പണ്ടുകാലത്ത് നാം കാലുകൾ കഴുകിയതിനുശേഷം വീടിനകത്ത് പ്രവേശിക്കാനുള്ള കാരണം എന്ന് പറയുന്നത് നമ്മളിലുള്ള നെഗറ്റീവ് എനർജികളെ കഴുകി കളഞ്ഞു വേണം നമ്മുടെ വീടുകളിലേക്ക് പ്രവേശിക്കുക എന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.