ആഗ്രഹങ്ങൾ നിറഞ്ഞതാണ് നാമോരോരുത്തരുടെയും ജീവിതം. ഇത്തരം ആഗ്രഹത്തിനായി നാം ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും വഴിപാടുകൾ കഴിക്കുകയും ചെയ്യാറുണ്ട്. നമ്മൾ ഏറ്റവും കൂടുതൽ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ഭഗവാന്റെയോ ഭഗവതിയുടെ അടുത്തുപോയി നമ്മുടെ ആഗ്രഹം സാക്ഷാത്കാരത്തിന് പ്രാർത്ഥിക്കാറുണ്ട്. ഇങ്ങനെ ക്ഷേത്രദർശനം നടത്തുന്ന സമയത്ത് തന്നെ ഭഗവാന്റെയും ഭഗവതിയുടെ മുമ്പിൽ ആയിട്ട് അവരുടെ വാഹനത്തിന്റെ പ്രതിഷ്ഠയും കാണാൻ സാധിക്കും. ശിവ ഭഗവാന്റെ ക്ഷേത്രത്തിലാണ്.
പോകുന്നതെങ്കിൽ അവിടെ നമുക്ക് നന്ദിയെ കാണാവുന്നതാണ്. നമ്മൾ വിഷ്ണു ഭഗവാൻ അടുത്തേക്കാണ് പോകുന്നെങ്കിൽ അവിടെ നമുക്ക് ഗരുഡ പ്രതിഷ്ഠ കാണാൻ സാധിക്കും. മുരുകന് ക്ഷേത്രത്തിൽ പോകുന്നെങ്കിൽ അവിടെ നമുക്ക് മയിൽ വാഹനം കാണാൻ സാധിക്കും. അത്തരത്തിൽ ഉള്ള പ്രതിഷ്ഠകൾ നമുക്ക് കാണാൻ സാധിക്കും. പലപ്പോഴും ഇത്തരം പ്രതിഷ്ഠകൾക്ക് നമ്മൾ സ്ഥാനം കൊടുക്കാറില്ല.
എന്നാൽ നാം നമ്മുടെ ഭഗവാനെ പ്രതീക്ഷിക്കുന്നതോടൊപ്പം തന്നെ ഈ പ്രതിഷ്ഠകൾക്കും സ്ഥാനം കൊടുക്കേണ്ടതാണ്. ഭഗവാനെ പൂ വച്ച് പ്രാർത്ഥിക്കുന്നതുപോലെ ഭഗവാനെ വാഹനങ്ങൾക്കും പൂക്കൾ വെച്ച് പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണ്. ശിവക്ഷേത്രത്തിലാണ് പ്രാർത്ഥിക്കാൻ പോകുന്നതെങ്കിൽ നന്ദിയെ തീർച്ചയായും പ്രാർത്ഥിക്കേണ്ടതാണ്. നന്ദിദേവനെ നോക്കി പ്രാർത്ഥിക്കുമ്പോൾ ഓം നമശിവായ എന്ന് 12 പ്രാവശ്യം ആണെന്ന് പ്രാർത്ഥിക്കേണ്ടത്.
നാം ക്ഷേത്ര നടത്തുമ്പോൾ നന്ദിദേവനെ പൂജിക്കുന്നതിനായി ഫലങ്ങളോ പൂക്കളോ മാലകളോ സമർപ്പിച്ചു പ്രാർത്ഥിക്കാം. മഞ്ഞനിറത്തിലുള്ള പൂക്കൾ സമർപ്പിച്ചാണ് നന്ദിദേവനോട് കൂടുതലായി പ്രാർത്ഥിക്കുന്നത്. നന്ദി ദേവനെ മഞ്ഞനിറത്തിലുള്ള പൂക്കൾ സമർപ്പിച്ച് ചെവിയിൽ ഏതൊരു കാര്യവും ആവശ്യപ്പെട്ടാലും അതെല്ലാം സാധിച്ചു കിട്ടുന്നു. കൂടെ നിൽക്കുന്നവർക്കും കൂടെ തൊഴുന്നവർക്കും ഇത് കേൾക്കാത്ത രീതിയിൽ ചെറിയ ശബ്ദത്തിൽ വേണം പ്രാർത്ഥിക്കുവാൻ. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.