തന്റെ കൃപയാൽ ലോകമെമ്പാടുമുള്ള എല്ലാവരിലും അനുഗ്രഹം ചൊരിയുന്ന . ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ. തന്റെ ഭക്തർക്ക് വേണ്ടി പലവിധ അത്ഭുതങ്ങളും ഭഗവാൻ ചെയ്യുന്നതാണ്. തന്റെ ഭക്തരുടെ ദുഃഖങ്ങൾ അകറ്റുന്നതിനു വേണ്ടി ഭഗവാൻ സ്വയം ഭക്തരുടെ അടുത്ത് വന്നുചേരുന്നതാണ്. ഒരു തുളസിയില സമർപ്പിച്ച് ഭഗവാനോട് പ്രാർത്ഥിച്ചാൽ പോലും ഭഗവാൻ അവരിൽ തന്നെ അനുഗ്രഹo ചൊരിയുന്നു. ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്ന മനുഷ്യരിൽ കാണുന്ന ലക്ഷണങ്ങളാണ് ഇതിൽ പരാമർശിക്കുന്നത്.
ഭഗവാന്റെ അനുഗ്രഹം നേരിട്ടു ലഭിക്കുന്നവർക്ക് പ്രായം കുറവ് തോന്നുന്നതായിരിക്കും. അവർക്ക് എത്ര പ്രായമായാലും ചെറുപ്പം എന്നെ തോന്നുകയുള്ളൂ. ഇത്തരം ആളുകൾ ഭഗവാന്റെ ഭക്തരും അതുപോലെതന്നെ അനുഗ്രഹമുള്ളവരും ആയിരിക്കും. ഏതു നിറത്തിൽ പെട്ടവരായാലും ഭക്തരുടെ മുഖം നല്ല തിളക്കമുള്ളതായിരിക്കും. ഇവരുടെ ചർമം കോമളവും മൃദുവും ആയിരിക്കുന്നു. എത്ര പ്രായമായാലും ഇത് അങ്ങനെ തന്നെയാകുന്നു. ഇത്ര വ്യക്തികൾ ഉറപ്പായും ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ളവർ ആയിരിക്കും.
ആകർഷകമായ നേത്രങ്ങളാണ് അടുത്തത്. ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നവരിൽ ആകർഷകമായ നേത്രങ്ങളാണ് ഉണ്ടായിരിക്കുക. ഇവരുടെ കണ്ണുകളിൽ ഒരു പ്രത്യേക ആകർഷണവും തിളക്കവും മറ്റുള്ളവർക്ക് തോന്നുന്നതാണ് . ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ളവർ കുട്ടികളെപ്പോലെ എളിമ ഉള്ളവർ ആകുന്നു ഇവർ പെട്ടെന്ന് സന്തോഷിക്കുകയും ചെറിയ വസ്തുക്കൾ ലഭിക്കുമ്പോൾ പോലും സന്തോഷം പ്രകടിപ്പിക്കുന്നു. ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ളവർക്ക് ഒരു പ്രത്യേക തരം ആകർഷണം ഉണ്ടായിരിക്കുന്നതാണ്.
ഇവരെ പെട്ടെന്ന് മറ്റുള്ളവർ ശ്രദ്ധിക്കുന്നു. കൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ളവരിൽ തേജസ് അനുഭവപ്പെടുന്നു. ഇവരുടെ പ്രഭാവലയം മറ്റുള്ളവർക്ക് വരെ അനുഭവപ്പെടുന്നു. കണ്ണന്റെ അനുഗ്രഹമുള്ളവർ ക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ അവരെ കണ്ണുകളിൽ നിന്ന് കണ്ണുനീർ വരുന്നതും അതോടൊപ്പം തന്നെ കണ്ണന്റെ ഭക്തിഗാനം കേൾക്കുമ്പോൾ കണ്ണിൽനിന്ന് കണ്ണീർ വരുന്നതും ഭഗവാന്റെ അനുഗ്രഹം ഉള്ളവരിലാണ്. അലങ്കാരങ്ങൾ ചെയ്യാതെ തന്നെ അതീവ സൗന്ദര്യമുള്ളതായി കാണുന്നവർ ഭഗവാന്റെ അനുഗ്രഹം ഉള്ളവരാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.