രാമായണ പാരായണമാസം എന്നറിയപ്പെടുന്ന ഒരു മലയാള മാസമാണ് കർക്കിടക മാസം. കർക്കിടക മാസം എന്ന് പറയുമ്പോൾ തന്നെ രാമായണ പാരായണവും കർക്കിടക ചികിത്സാരീതിയും ആണ് ഓർമ്മയിൽ വരുന്നത്. ഇത് ഔഷധഗുണങ്ങൾ ഏറെ ഉള്ള ഒരു മാസമാണ്. കർക്കിടകമാസത്തിലെ നാളുകളിൽ കർക്കിടക ചികിത്സ ചെയ്യുന്നത് വഴി ശരീരത്തിലെ വേദനകളും നീർക്കെട്ടുകളും പോകുകയും ശരീരത്തിലെ ആരോഗ്യത്തെ വർധിപ്പിക്കുകയും അതോടൊപ്പം മാനസിക ആരോഗ്യവും.
വർദ്ധിക്കുന്നു. സൂര്യൻ കർക്കിടകത്തിലേക്ക് പ്രവേശിക്കുന്നത് മുതൽ ദേവിയെ ആരാധിക്കുന്നത് വളരെ നല്ലതാണ്. നാമ ജപ പാരായണങ്ങളായ രാമായണവും ഭഗവത്ഗീതയും വായിക്കുന്നത് അത്യുത്തമമാണ്. വായിക്കാൻ സാധിച്ചില്ലെങ്കിലും സന്ധ്യാസമയങ്ങളിൽ ഇത് കേൾക്കുന്നത് നമുക്ക് ഗുണം ചെയ്യുന്നു. ഇവ കൂടാതെ കർക്കിടക മാസത്തിൽ ചെല്ലേണ്ട നാമജപങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്.വിഷ്ണു മന്ത്രം,പരമശിവന്റെ മന്ത്രം, ശക്തമായ വരാഹി മന്ത്രം എന്നീ മന്ത്രങ്ങളാണ് കർക്കിടക മാസത്തിൽ ഉറങ്ങുന്നതിനു മുൻപ് ചൊല്ലേണ്ടത്.
ഈ മന്ത്രങ്ങൾ ജപിക്കുമ്പോൾ നമ്മുടെ കൈകളും കാലുകളും ശുദ്ധമായിരിക്കേണ്ടതാണ്. ഈ മന്ത്രങ്ങൾ നമ്മുടെ മനസ്സിനെ തണുപ്പിക്കുന്നതും ഫലപ്രാപ്തി ഉണ്ടാകുന്ന മന്ത്രങ്ങളുമാണ്. വിഷ്ണു മന്ത്രംചൊല്ലേണ്ട സമയത്ത് നമ്മുടെ മനസ്സും ശരീരവും ഒരുപോലെ ശുദ്ധമുള്ളതായിരിക്കണം. നെറ്റിയിൽ ഭസ്മം തൊട്ടതിനു ശേഷം മൂന്ന് പ്രാവശ്യം ആണ് ഈ മന്ത്രം ജപിക്കേണ്ടത്. ഇങ്ങനെ ചെയ്യുന്നത് വഴി.
കാര്യപ്രാപ്തി വളരെ വേഗം ലഭിക്കും.ഉറങ്ങുന്നതിനു മുമ്പ് ജപിക്കേണ്ട മറ്റൊരു മന്ത്രമാണ് പരമശിവന്റെ മന്ത്രം. ഈ മന്ത്രം ജപിക്കുന്നത് വഴിയും മനശാന്തി ലഭിക്കുകയും അതുവഴി നല്ല ഉറക്കം ലഭിക്കുന്നു. ഈ ജപം ചൊല്ലുന്നത് വഴി നമ്മൾ അറിഞ്ഞോ അറിയാതെ ചെയ്ത തെറ്റുകളും പൊറുക്കപ്പെടുന്നു. ശക്തമായ വരാഹി മന്ത്രം 48 ദിവസവും 21 തവണ ജപിക്കേണ്ടതാണ്.ഈ മന്ത്രം ആർത്തവ സമയത്ത് ജപിക്കുവാൻ പാടുള്ളതല്ല. ഇത്തരത്തിലുള്ള മന്ത്രങ്ങൾ ജപിക്കുന്നത് വഴി നമ്മുടെ മനസ്സിനും ശരിരത്തിനും വളരെ നല്ലതാണ്.