ചർമ സംരക്ഷണത്തിൽ ഒത്തിരി ശുഷ്കാന്തിക്കൂട്ടുവാൻ ഏറെ ശ്രദ്ധ കൽപ്പിക്കുന്നവരാണ് നാം ഏവരും. എന്നാൽ നമ്മുടെ മുഖത്ത് ഉണ്ടാകുന്ന കറുപ്പ് നിറം… അതൊരു പക്ഷേ മുഖചർമ്മത്തിൽ ഉണ്ടാകുന്ന കുരുക്കൽ മൂലം വന്നതാകാം, ചിക്കൻപോക്സ് മൂലം വന്ന പാടുകൾ ആയിരിക്കാം, ഒരുപക്ഷേ സൂര്യപ്രകാശം തട്ടി വന്ന കരിവാളിപ്പുകളും ആകാം. ഇത്തരത്തിൽ ചർമ്മത്തിൽ വന്നിരിക്കുന്ന കറുപ്പ് നിറത്തെയും കരുവാളിപ്പുകളെയും നീക്കം ചെയുവാൻ പലതരത്തിലുള്ള മാർഗ്ഗങ്ങൾ തേടി അന്വേഷിക്കുന്നവർ ആയിരിക്കും നം ഏവരും.
അത്തരത്തിൽ ഏറെ ഗുണം ചെയ്യുന്ന നല്ലൊരു നാട്ടുവൈദ്യത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഒരു നാട്ടുവൈദ്യപ്രകാരം നിങ്ങൾ ചെയ്യുന്നതിലൂടെ ചർമ്മത്തിൽ ഉണ്ടായിരുന്ന ഇത്തരം കറുപ്പ് നിറമുള്ള പാടുകൾ ആയിക്കോട്ടെ അവയെ ഒന്നടക്കം നീക്കം ചെയ്യുവാനായി സാധിക്കും എന്നുള്ളതാണ്. അത്രയും ഗുണമേന്മ നിറഞ്ഞ ഈ ഒരു ഒറ്റമൂലി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു ബോട്ടിൽ കുങ്കുമാദി തൈലം എടുക്കുക. കുങ്കുമാദി തൈലം എന്ന് പറയുന്നത് കുങ്കുമപ്പൂവിൽ നിന്ന് എടുക്കുന്നതാണ്. പിന്നെ നമുക്ക് ആവശ്യമായി വരുന്നത് നാല്പാമരാമദി വെളിച്ചെണ്ണയാണ്. നാല്പാമരാമദി വെളിച്ചെണ്ണ കുട്ടികളിൽ ഒക്കെ ചെറുപ്പത്തിൽ തേച്ചു കൊടുക്കുകയാണ് എങ്കിൽ ചർമ്മത്തിലുള്ള പാടുകളെല്ലാം ഒന്നടങ്കം നീക്കം ചെയുവാനും നിറം വയ്ക്കുവാനും സാധിക്കും.
ഈ ഒരു എണ്ണ എങ്ങനെയാണ് മുതിർന്നവർക്ക് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. നാല് ഡ്രോപ്സ് കുങ്കുമാദി തൈലം എടുത്ത് അതിലേക്ക് നാല്പാമരാമദി വെളിച്ചെണ്ണ അര ടേബിൾ സ്പൂൺ അല്ലെങ്കിൽ ഒരു ടേബിൾ സ്പൂൺ ചേർത്ത് യോജിപ്പിച്ചതിനു ശേഷം ചർമത്തിൽ പുരട്ടാവുന്നതാണ്. ഈ ഒരു പാക്ക് ചുരുങ്ങിയത് ഒരു മണിക്കൂർ നേരമെങ്കിലും നമ്മുടെ ശരീരത്ത് ഇട്ടുവെക്കേണ്ടത് ആയിട്ടുണ്ട്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner