വിര ശല്യത്തെ പൂർണമായി മാറ്റാം… ഇങ്ങനെ ചെയ്യ്തു നോക്കൂ. | Worm Infestation Can Be Completely Reversed.

Worm Infestation Can Be Completely Reversed : കുട്ടികളിൽ സർവ്വസാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് വിര ശല്യം. പരിസര ശുചിത്വം കാത്തുസൂക്ഷിക്കുന്നതിലും ഭക്ഷണശീലങ്ങലും മുതിർന്നവർക്കാണ് ആലഭാവമാണ് ഇതിനുള്ള പ്രധാനം കാരണം. ശുദ്ധം അല്ലാത്ത സാഹചര്യങ്ങൾ ഇടപെഴുകുമ്പോൾ കുട്ടികളുടെ നഖത്തിനുള്ളിൽ വിര മുട്ടകൾ കയറി കൂടുവാൻ സാധ്യത ഉണ്ട്. ശരിയായ രീതിയിൽ കൈ കഴുകാതെ ഭക്ഷണം കഴിക്കുകയും മറ്റും ചെയ്യുമ്പോൾ ഈ വിര മുട്ടകൾ അവരുടെ ഉള്ളിൽ ചെല്ലുന്നു.

   

പിന്നീട് അവ വിരിഞ് വിരകൾ ആകുന്നു. അന്നനാളം, ചെറുകുടൽ, മലാശയം, ആമാശയം തുടങ്ങി ശരീരഭാഗങ്ങളിൽ എല്ലാം ഇവയുടെ ശല്യം ഉണ്ടാകും. ഫൈലം മെറ്റാസൊവ എന്ന വർഗ്ഗത്തിൽപ്പെട്ട ജീവികളാണ് വിരകൾ. ശൂചിത്യം പാലിക്കാത്ത ഇടത്താണ് വിരശല്യം കൂടുതലായി കാണുന്നത്. പലതരത്തിലുള്ള വിരങ്ങൾ ഉണ്ട്. ഉരുളൻ വിര, കൃമി, കൊക്കപ്പുഴു എന്നിങ്ങനെ. ഇവ ഓരോന്നും ബാധിക്കുമ്പോൾ പ്രത്യേക ലക്ഷണങ്ങൾ കാണിക്കാറുണ്ട്.

മലിനമായ ഭക്ഷണസാധനങ്ങളിലൂടെയാണ് വിര മുട്ടകൾ ശരീരത്തിൽ പ്രവേശിക്കുന്നത്. ഉരുണ്ടയുടെ വിരയുടെ മുട്ടകൾ ചെറുകുടലിൽ വെച്ച് വിരിഞ് ലാവകൾ ആകുന്നു. ഇവ രക്തത്തിൽ കലർന് ശ്വാസകോശത്തിൽ എത്തി ചുമ്മാ, പനി എന്നിവയ്ക്ക് കാരണം ആകും. കൊക്കപ്പുഴുവിന്റെ മുട്ടകൾ വിസർജത്തിലൂടെ മണ്ണിൽ എത്തുന്നു. ചെരുപ്പ് ഇടാതെ മണ്ണിലൂടെ നടക്കുമ്പോൾ ഇവ കാലിലൂടെ കയറുന്നു. മിക്ക വിരകളും കുട്ടികളിൽ വിളർച്ച, മാനസികവും ശരീരവുമായുള്ള വളർച്ച, മുരടിപ്പ് എന്നിവയ്ക്ക് കാരണം ആകുന്നു. കുട്ടികളിലെ വിര ശല്യത്തിന് ശരിയായ പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

 

രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് ആറുമാസം കൂടുമ്പോഴും വിരശല്യം അധികമെങ്കിൽ മൂന്ന് മാസം കൂടുബോൾ മരുന്ന് നൽകണം. മരുന്നുകൾ വിരകളെ മാത്രമാണ് നശിപ്പിക്കുന്നത്. മരുന്നു കഴിച്ചശേഷം വിരകളുടെ മുട്ടകൾ ഉള്ളിൽ എത്താതെ മുൻകരുതലുകൾ എടുക്കേണ്ടതും ശുചിത്വം പാലിക്കേണ്ടതും അത്യാവശ്യം ആണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *