അമിത പ്രമേഹം ഏതൊക്കെ അവയവങ്ങളെ ബാധിക്കും… ഇവ അപകടകാരിയാണോ? എങ്ങനെ മറികടക്കാനാകും അറിയാതെ പോവല്ലേ.

ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറെ വ്യാപിച്ചു കിടക്കുന്ന ഒരു അസുഖമാണ് പ്രമേഹം. തുടക്കത്തിൽ തന്നെ രക്ത പരിശോധനകളിലൂടെ പ്രേമേഹം എന്ന അസുഖം കണ്ടെത്താറുണ്ട്. രോഗം കണ്ടുപിടിച്ച് വർഷങ്ങൾക്ക് ശേഷമാണ് പ്രമേഹം മൂലമുള്ള ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് ന്യൂറോപ്പതി, റെറ്റിനൊപ്പതി, ചരമ രോഗങ്ങൾ, വ്രണങ്ങൾ, ഓർമ്മക്കുറവ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പ്രമേഹം കണ്ട് പിടിച്ച് മരുന്നുകൾ കഴിച്ചിട്ടും എന്തുകൊണ്ടാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങളെ ഒഴിവാക്കാൻ സാധ്യമാകാത്തത്.

   

പ്രമേഹത്തിൽ ഷുഗർ അഥവാ ഗ്ലൂകൊസ് കൂടും എന്ന് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. ഭക്ഷണം കഴിക്കുന്നത് നേരെ രക്തത്തിലേക്കാണ് എത്തിക്കുന്നത്. ആയതിനാൽ ഷുഗർ കൂടുമ്പോൾ രക്തക്കുഴലിലെ കോശങ്ങൾക്കാണ് ആദ്യത്തെ തകരാറ് സംഭവിക്കുന്നത്. രക്തക്കുഴലിലെ കോശങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്. അവർക്ക് ഇൻസുലിന്റെ ആവശ്യം ഇല്ല. സെല്ലുകൾക്ക് ഷുഗറിനെ നേരിടുവാൻ സാധിക്കും. കണ്ണിൽ വളരെ നേർത്ത രക്തക്കുഴലുകളാണ് ഉള്ളത്.

രക്തക്കുഴലുകൾക്ക് തകരാറുകൾ സംഭവിച്ചുകഴിഞ്ഞാൽ കണ്ണിലെ കാഴ്ച തന്നെ നഷ്ട്ടമാകുവാൻ കാരണമാകുന്നു. അതുപോലെതന്നെ ഹാർട്ടിലെ രക്തം പമ്പ് ചെയുന്ന മെയിൻ രക്തക്കുഴലുകൾക്ക് തകരാറ് വരാം. അതുപോലെതന്നെ മിക്ക പേഷ്യൻസിലും സൈലന്റ് അറ്റാക്ക് അതുപോലെതന്നെ സ്ട്രോക്ക് വരുവാനുള്ള സാധ്യത ഏറെയാണ്. അതുപോലെതന്നെ അവരുടെ സ്കിന്നിൽ വരുന്ന മാറ്റം അനവധി ആയിരിക്കും.

 

ചർമ്മത്തിൽ അമിതമായ രീതിയിൽ ചൊറിച്ചിൽ അനുഭവപ്പെടുകയും നിറ വ്യത്യാസങ്ങൾ കാണപ്പെടുകയും ചെയ്യുന്നു. ഇത് ഉണ്ടാകുവാനുള്ള കാരണം ചർമത്തിലെ രക്തയോട്ടം നിലയ്ക്കുന്നത് കാരണമാണ്. മറ്റൊരു പ്രധാന കാരണം എന്ന് പറയുന്നത് പുരുഷന്മാരിൽ വരുന്ന വിഭാഗം പ്രവർത്തനരഹിതമാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *