What Is a Stroke : ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്ട്രോക്ക്. തടിയും പുകപള്ളിയും മദ്യപാനവും ആരോഗ്യ പ്രവണതകളും ഉള്ള കാലത്ത് ഏറ്റവും അധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ജീവിതശൈലി രോഗം തന്നെയാണ്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ ഉണ്ടാക്കുന്ന ബ്ലോക്കോ അതല്ലെങ്കിൽ തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി പോവുകയും ചെയ്യുന്ന പ്രത്യേക രോഗാവസ്ഥയാണ് ഇത്. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം തലച്ചോറിലേക്ക് രക്തയോട്ടം നിന്നാൽ അല്ലെങ്കിൽ രക്തം വ്യാപരിച്ച് നിന്നാൽ ഉടൻതന്നെ തലച്ചോറിലെ നാഡി കോശങ്ങൾ നശിച്ചു പോയിക്കൊണ്ടിരിക്കും.
അതിനാൽ ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം സമയം ആണ്. എത്രയും നേരത്തെ ഈ ഒരു രോഗത്തിന് ചികിത്സ തുടങ്ങുകയാണ് എങ്കിൽ രോഗിയെ പൂർണ്ണമായിട്ടും പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാനായി സാധിക്കും. പ്രധാനമായും രക്ത കുഴലുകൾക്ക് ഡാമേജ് രണ്ട് രീതിയിലാണ് ഉണ്ടാക്കുന്നത്. ഒന്ന് ഡി പി അമിതമായത് കൂടിയിട്ട് രക്തക്കുഴലുകളിൽ തകരാറ് സംഭവിക്കുകയും തന്മൂലം ബ്രയിനിൽ ബ്ലീഡിങ് ഉണ്ടാവുകയും ചെയ്യുന്നു.
രണ്ടാമത് ഒരു ക്ലോട്ട് പോലെ പോയി രക്തക്കുഴലുകൾ അടഞ്ഞ രക്തയോട്ടം ഉണ്ടാകാതെ വരുന്നതിലൂടെയും ഡാമേജ് സംഭവിക്കുന്നു. ഈ രണ്ട് രീതിയിലാണ് സർവ്വസാധാരണയായി ആളുകളിൽ സ്ട്രോക്ക് സംഭവിക്കാറുള്ളത്. ചുണ്ട് ഒരു വശത്തേക്ക് കൂടി പോവുകയോ, സംസാരത്തിൽ കുഴച്ചിൽ ഉണ്ടാവുകയോ കാഴ്ചയിൽ രണ്ടായി കാണുന്നതോ അല്ലെങ്കിൽ ഒരു സൈഡ് കാണാതിരിക്കുന്നത് തുടങ്ങിയവയെല്ലാം സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്.
ഒരു കയ്യോ ഒരു കാലിനോ ബലം കുറവ് വരുകയാണെങ്കിലും അത് സ്ട്രോക്കിന്റെ സൂചന തന്നെയാണ്. സ്ട്രോക്ക് എന്നതിന്റെ ഏറ്റവും പ്രധാനം എന്ന് പറയുന്നത് വളരെ പെട്ടെന്ന് തന്നെ ഒരു അസുഖത്തിന് ലക്ഷണങ്ങൾ കണ്ടുപിടിക്കുകയോ അല്ലെങ്കിൽ മനസ്സിലാവുകയോ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ സ്ട്രോക്ക് ടീം ഉള്ള ഒരു ആശുപത്രിയിലേക്ക് കൊണ്ടുവരേണ്ടതാണ്. ഫിസിയോതെറാപ്പി ചെയ്തു രോഗിയുടെ വീക്കം മാറ്റുവനായി സാധിക്കും. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam