45,50 വയസ്സിനുശേഷം പുരുഷന്മാരിൽ സാധാരണയായി കണ്ടുവരുന്ന അസുഖമാണ് പ്രൊസ്റ്റേറ്റ് ഗ്രന്ഥി വീക്കം. പ്രൊസ്റ്റേറ്റ് ഗ്രന്ഥി മൂത്രനാളിക്ക് ചുറ്റും ഇരിക്കുന്ന ഗ്രന്ഥിയാണ്. ശുക്ലത്തിന്റെ ഒരു പ്രധാന ഭാഗം പ്രൊസ്റ്റേറ്റ് ഗ്രന്ഥി സ്രവം കൊണ്ടാണ് ഉണ്ടാക്കുന്നത്. പ്രൊസ്റ്റേറ്റ് ഗ്രന്ഥി മൂത്രം നാളിക്ക് ചുറ്റും ഇരിക്കുനത് കൊണ്ട് തന്നെ ഗ്രന്ഥി വലുതാവുന്നത് അനുസരിച്ച് മൂത്രം നാളത്തിന്റെ പുറത്ത് പ്രഷർ വന്നിട്ട് മൂത്രനാളി ചുരുങ്ങുവാനും തടസ്സമുണ്ടാകുവാനും സാധ്യത ഏറെയാണ്.
എന്താണ് ഇതിന്റെ ലക്ഷണങ്ങൾ എന്ന് നോക്കാം. മൂത്രം ഒഴിക്കുവാൻ തടസ്സം നേരിടുക, മൂത്രം പുറത്തേക്ക് പോകുവാൻ വേണ്ടിട്ട് കൂടുതൽ സ്ട്രെയിൻ ചെയേണ്ടി വരുക, കൂടെക്കൂടെ മൂത്രം ഒഴിക്കുക, രാത്രിയിൽ ഉറങ്ങിയതിനു ശേഷം ഇടയ്ക്കിടെ മൂത്രം ഒഴിക്കാനായി എഴുന്നേൽക്കുക, മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുക തുടങ്ങിയവയാണ് പ്രൊസ്റ്റേറ്റ് ഗ്രന്ഥി മൂലം ഉണ്ടാകുന്ന പൊതുവായുള്ള ലക്ഷണങ്ങൾ എന്ന് പറയുന്നത്.
ചില സമയത്ത് മൂത്ര തടസ്സം കൊണ്ട് കൂടെക്കൂടെ യൂറിൻ ഇൻഫെക്ഷൻ മുലം രോഗികൾ ആശുപത്രിയിൽ വരേണ്ടതാകുന്നു. നിങ്ങളുടെ ശരീരത്തിൽ പ്രൊസ്റ്റേറ്റ് ഗ്രന്ഥി ഏററെയേറെ ബാധിച്ചു എന്ന് അറിയുവാൻ ബ്ലഡ് യൂറിൻ റോട്ടിൻ തുടങ്ങിയ ടെസ്റ്റുകൾ ചെയ്യേണ്ടതായി വരുന്നു. പ്രൊസ്റ്റേറ്റ് ഗ്രന്ധി മൂലം ആരംഭഘട്ടത്തിൽ ചികിത്സ എന്ന് പറയുന്നത് മെഡിസിൻസ് തന്നെയാണ്.
ചില രോഗികൾക്ക് പോസ്റ്റർ ഗ്രന്ഥിയോടൊപ്പം തന്നെ മൂത്രം നിയന്ത്രിക്കുവാനുള്ള ബുദ്ധിമുട്ട് കണ്ട് വരാറുണ്ട്. ഈ ഒരു അസുഖത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam