സർവ്വ ഭക്തർക്കും അനുഗ്രഹങ്ങളും ഐശ്വര്യവും വാരിക്കോരി കൊടുക്കുന്ന ആളാണ് ദേവി. ശക്തി ദേവിയുടെ അനുഗ്രഹത്താൽ ആണ് ലോകത്ത് ജനനവും സംരക്ഷണവും നിലനിൽക്കുന്നത്. തന്റെ കുഞ്ഞിനെ ഒരു വേദന അനുഭവിച്ചാൽ അമ്മ ഓടിവരുന്നത് പോലെ ഭക്തർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ദേവി ഓടിയെത്തുന്നു. അതിനാൽ നാം ദേവിയെ അമ്മ എന്ന് വിളിക്കുന്നു. ദേവി നമ്മുടെ വീട്ടിലേക്ക് വരുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങളാണ് ഇതിൽ കാണുന്നത്.
ദേവിയുടെ അനുഗ്രഹമുള്ള വീടുകളിലെ ഭക്തർ ബ്രഹ്മ മുഹൂർത്തത്തിൽ ആരും വിളിക്കാതെ തന്നെ ഉണരുന്നതാണ്. ഇത് അവർക്ക് തന്നെ ഒരു അത്ഭുതം അതിശയവുമായി തോന്നുന്നതാണ് . ഇത് കൂടാതെ തന്നെ ഈ നേരത്തെ എണീക്കുമ്പോൾ മണിയുടെ ശബ്ദവും ചിലങ്കയുടെ ശബ്ദവും ഇവർ കേൾക്കാൻ സാധിക്കുന്നു. ഇത് ആ വീട്ടിൽ ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നു. ദേവിയുടെ സാന്നിധ്യമുള്ള വീടുകളിലെ അംഗങ്ങൾക്ക് ഒരു കാരണവശാലും സ്ത്രീകളെ അപമാനിക്കാൻ കഴിയുകയില്ല. ഇവർക്ക് സ്ത്രീകളോട് ബഹുമാനവും സ്നേഹവും ഉള്ളവരാകുന്നു.
വീടുകളിൽ ദേവത സാന്നിധ്യം കൂടുതലുള്ള സ്ഥലമാണ് അടുക്കള. ദേവിയുടെ സാന്നിധ്യമുള്ള വീടുകളിൽ ഭക്ഷണം ഒരുകാരണവശാലും പാഴായി പോകുകയില്ല. അതിനാൽ ഈ വീട്ടിൽ ദേവിയുടെ സാന്നിധ്യം ഉണ്ടെന്ന് നമുക്ക് തിരിച്ചറിയാം. ദേവിയുടെ സാന്നിധ്യമുള്ള വീടുകളിലെ അംഗങ്ങൾ ദേവിയെ സ്വപ്നം കാണുന്നു . ചിരിക്കുന്ന ദേവിയെയാണ് ഇങ്ങനെ സ്വപ്നം കാണുന്നതെങ്കിൽ അവിടെ ദേവി സാന്നിധ്യം ഉറപ്പാണ്.
എന്നാൽ കോപിഷ്ഠആയാണ് ദേവി സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്നതെങ്കിൽ നമ്മുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തേണ്ടത് ആണെന്ന് ദേവി സൂചന കാണിച്ചു തരികയാണ്. വൃശ്ചിക മാസത്തിലെ ഭരണി കാർത്തിക രോഹിണി നക്ഷത്രങ്ങളിൽ ദേവിയുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നതാണ്. ഇന്നേ ദിവസങ്ങളിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ നമ്മുടെ വീടുകളിൽ ദേവിയുടെ സാന്നിധ്യം നമുക്ക് ഉറപ്പുവരുത്താം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.