ഒട്ടുമിക്ക ആളുകൾക്കുമുള്ള ഒരു ആരോഗ്യപ്രശ്നമാണ് വെരിക്കോസ് വെയിൻ അല്ലെങ്കിൽ കാലിലെ ഞരമ്പുകൾ ചുരളിയുക എന്നത്. ഞരമ്പ് രോഗം എന്ന് പറയുന്നത് തെറ്റായ ഒരു പ്രയോഗം ആണ് അല്ലെങ്കിൽ തെറ്റിദ്ധാരണ ഉണ്ടാകുന്ന ഒരു പ്രയോഗമാണ്. കാരണം ശരീരത്തിന്റെ ഏത് ഭാഗങ്ങൾ എടുത്തു നോക്കിയാലും മൂന്ന് തരത്തിലുള്ള ഞരമ്പുകൾ കാണാം. ആർട്രി, വെയിൻ, നേർവ്. നേർവിനെ നാഡി എന്നും ആർട്രിക്ക് ധമനി എന്നും.
നാടികളുടെ പ്രവർത്തന ഫലമായാണ് നമ്മുടെ കയ്യിൽ ഒരാൾ തൊടുമ്പോൾ അറിയപ്പെടുന്നത് വേദന അറിയപ്പെടുന്നത് കൈകൾ കാലുകൾ അല്ലെങ്കിൽ നമ്മുടെ അവയവങ്ങൾ ചലിക്കുവാൻ സഹായിക്കുന്നത്. അതുപോലെതന്നെ തലച്ചോറിന്റെ എല്ലാ പ്രവർത്തനങ്ങളും ഇതുപോലെത്തെ ഞരമ്പുകൾ വെച്ചാണ് നടക്കുന്നത്. എന്നാൽ ആർട്രി എന്ന് പറയുന്ന ദമനികളുടെ പ്രവർത്തനം ഹൃദയത്തിൽ നിന്നും ശുദ്ധമായ രക്തം ശരീരത്തിലെ എല്ലാ ഭാഗത്തും എത്തിക്കുക എന്നുള്ള റോൾ.
മറ്റൊരു ഞരമ്പാണ് വെയിൽ അല്ലെങ്കിൽ ശിര എന്ന് പറയും. അതായത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഉപയോഗിച്ച ഓക്സിജൻ തീർന്നുപോയി രക്തം വീണ്ടും ഓക്സിജൻ കയറ്റാൻ വേണ്ടി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഹൃദയത്തിലേക്ക് ശ്വാസകോശത്തിലൊക്കെ എത്തിക്കുന്ന രക്തക്കുഴലുകളാണ് വെയിൻ എന്ന് പറയുന്നത്. കാലിന്റെ അടിയിൽനിന്ന് രക്തം ഹൃദയത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന പൈപ്പുകൾ ആണ് ശിര എന്ന് പറയുന്നത്.
കാലിലെ ശിരകൾ പ്രധാനമായും രണ്ട് തരത്തിലുണ്ട്. കാലിന്റെ തൊട്ടു താഴെ പോകുന്ന പൈപ്പും അതേപോലെ മസലിന്റെ ഉള്ളിലൂടെ പോകുന്നത് നമുക്ക് കാണുവാൻ പറ്റാത്ത രീതിയിൽ മസിലിന്റെ അകത്തുകൂടി പോകുന്ന മറ്റൊരു വെയിനും. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവൻ കണ്ടു നോക്കൂ. Credit : Arogyam