നമ്മുടെ ഡെയിലി റൂട്ടിനെ തന്നെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ചൊറിച്ചിൽ. അതായത് ശരീരം മൊത്തം ചൊറിയുന്നവർ ഉണ്ട് അതല്ലെങ്കിൽ ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത് മാത്രം ചൊറിച്ചിൽ അനുഭവപ്പെടുന്നവർ ഉണ്ട്. ഈ ഒരു രീതിയിൽ നമ്മുടെ തലയോട്ടിയിൽ അനുഭവപ്പെടുന്ന ചൊറിച്ചിലിനെ കുറിച്ചും അതിനുള്ള കാരണങ്ങളെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. തലയിൽ ചൊറിച്ചിൽ അനുഭവപ്പെടുക എന്ന് പറയുമ്പോൾ അതിനെ പ്രത്യേക സമയം ഒന്നും ഇല്ല.
തലയോട്ടിയാൽ അതികഠിനമായ ചൊറിച്ചിൽ അനുഭവപ്പെടാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് താരൻ അഥവാ ഡാൻഡ്രഫ് തന്നെയാണ്. താരൻ പ്രായബേധമന്യ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യമാണ്. ചെറിയ കുട്ടികളിലും വയസ്സായവരിലും എല്ലാ പ്രായക്കാരിലും താരൻ കാണുന്നു. പലരും താരൻ ഉണ്ട് എന്ന് തിരിച്ചറിയുന്നത് തന്നെ തലയിൽ അമിതമായിട്ട് ചൊറിച്ചിൽ ഉണ്ടാകുമ്പോഴാണ്. ഇങ്ങനെ ചൊറിഞ്ഞു കഴിയുമ്പോൾ വെളുത്ത ചിതമ്പൽ പോലെയുള്ള പൊടി മേലേക്ക് വീഴുകയും ചെയ്യും.
ഇതല്ലാതെയുള്ള മറ്റൊരു പ്രധാന കാരണമാണ് പേൻ ശല്യം. പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ സ്കൂളിൽ പോകുന്ന കുട്ടികളിലാണ് ഈ ഒരു പെൻ ശല്യം കൂടുതലായി കണ്ടുവരുന്നത്. ഇനി ഇത് രണ്ടും അല്ലാതെ മറ്റൊരു പ്രശ്നമാണ് സെബോറിക് ടർമാറ്റൈടീസ്. ഒരുതരം അലർജി റിയാക്ഷൻ ആണ് ഇത്. ഇതിലും താരനെ പോലെ തന്നെ വെളുത്ത പൊടികളാണ് ഉണ്ടാവുക. ഈ ഒരു രീതിയിലുള്ള പ്രശ്നങ്ങൾ നിങ്ങളെ ഈയൊരു രീതിയിലുള്ള പ്രശ്നങ്ങൾ നിങ്ങളിൽ നിരന്തരമായി അലട്ടുന്നുണ്ടോ.
എങ്കിൽ ഒരു ഔഷധ ഒറ്റമൂലി പരിഹാരമായി ചെയ്തു നോക്കൂ. അതിനായി ആവശ്യമായി വരുനത് ആര്യവേപ്പ്, കറ്റാർവാഴ, ചുവന്നുള്ളി, കറിവേപ്പില എന്നിവയാണ്. മേൽപറഞ്ഞ ഇൻഗ്രീഡിയൻസ് എല്ലാം ഉപയോഗിച്ച് മിക്സിയിൽ നല്ലതുപോലെ കുഴമ്പ് പോലെ അരച്ച് എടുക്കാവുന്നതാണ്. അരച്ചെടുത്ത ഈ ഒരു പാക്ക് നേരിട്ട് തലയിൽ നല്ലതുപോലെ അപ്ലൈ ചെയ്തു കൊടുക്കാം. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner