കൊളസ്ട്രോൾ ഉള്ളവർക്ക് ഏത്തപ്പഴം കഴിക്കാമോ അഥവാ കഴിച്ചാൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം. സാധാരണക്കാരന് ആഹാരത്തിൽ ഒരു ദിവസം ഒരു പഴം ഉൾപ്പെടുത്തുവാൻ പ്രധാനമായും തിരഞ്ഞെടുക്കുന്നത് വാഴ പഴങ്ങളെയാണ്. നേന്ത്രപ്പഴം, ഞാലിപൂവൻ, റോബസ്റ്റ, പാളയംകുടന്‍ എന്നിങ്ങനെ പഴങ്ങളുടെ പേരിലും ഗുണത്തിലും വ്യത്യാസം ഉണ്ട്. ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് ആരോഗ്യപരമായി ഏറ്റവും മുൻപന്തി നിൽക്കുന്നത് ഏത്തപഴമാണ്.
ഏത്തപഴത്തിൽ പ്രധാനമായും മൂന്നുതരം കാർബോഹൈഡ്രേറ്റുകളാൽ സന്തുഷ്ടമാണ്. ബി കോംപ്ലക്സ് വിറ്റാമിനുകൾ നിറഞ്ഞ പൊട്ടാസ്യം കൂടുതൽ ഉള്ളതാണ് ഏത്തപ്പഴം. എന്നാൽ ഇതിൽ ഉയർന്ന ഊർജ്ജം പ്രധാനം ചെയ്യുവാൻ ഈ പഴത്തിന് സാധിക്കും. രണ്ട് പഴം ഒന്നരമണിക്കൂർ നേരത്തേ സകരമായ ജോലിക്കുള്ള ഇന്ധനം പ്രധാനം ചെയ്യുന്നു. വാഴപ്പഴത്തിൽ പ്രകൃതിദത്തമായ മൂന്ന് പഞ്ചസാരകൾ ആണ് ഉള്ളത് സുക്രോസ്, ഗ്ലൂക്കോസ്, ഫ്രേക്റ്റൊസ് എന്നിവ.
ഉയർന്ന കല്ലോറിയുള്ള പഴമായതിനാൽ ശരീരഭാരം കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർ സ്ഥിരമായി ഏത്തപ്പഴം കഴിക്കരുത്. നല്ല ആരോഗ്യസ്ഥിതിയിലുള്ള ഒരാൾക്ക് ഒരു ദിവസം ഒരു ഏത്തപ്പഴം ഉപയോഗിക്കാവുന്നതാണ്. കലോറി ഉള്ളതിനാൽ തന്നെ കൊളസ്ട്രോൾ കൂട്ടുമോ എന്ന് സംശയം സ്വാഭാവികമായി ഉണ്ടാക്കാറുണ്ട്. ഏത്തപ്പഴത്തിലോ മറ്റ് പഴങ്ങളിലോ കൊളസ്ട്രോൾ ഒട്ടുംതന്നെ ഇല്ല.
അതിനാൽ തന്നെ ഉയർന്ന കൊളസ്ട്രോൾ ഉള്ള ഒരാൾ ഏത്തപ്പഴമോ മറ്റു വാഴപ്പഴമോ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷേ വ്യായാമം ഒന്നുമില്ലാത്ത കൊളസ്ട്രോൾ രോഗികൾ ഏത്തപ്പഴം ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം ഇതിൽ കൊളസ്ട്രോൾ ഇല്ലെങ്കിൽ തന്നെയും ഇതിലെ അന്നജം ശരീരത്തിൽ കൊഴുപ്പ് ആയി മാറ്റപ്പെടും. ഏത്തപ്പഴത്തിന്റെ അമിതമായ ഉപയോഗം ഒരു പ്രശ്നവും ഉണ്ടാക്കുന്നതല്ല. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health