Try Frying Sardines Like This : മലയാളികൾക്ക് ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒരു വിഭവം തന്നെയാണ് മീൻ പൊരിച്ചത്. നല്ല ചൂടോടെ മീൻ പൊരിച്ചത് കഴിക്കാം എന്ന് പറയുമ്പോൾ തന്നെ നാവിൽ വെള്ളം ഊറും. അത്രയും ഇഷ്ടമുള്ള ഒരു വിഭവം തന്നെയാണ്. വളരെ പെട്ടെന്ന് ഒട്ടും സമയം ചെലവക്കാതെ എങ്ങനെ മത്തി പൊരിച്ചെടുക്കാം എന്ന് നോക്കാം. മത്തി നമ്മൾ പോരിച്ച് എടുക്കുന്നത് ഒരു സ്പെഷ്യൽ മസാല തയ്യാറാക്കിയാണ്.
ആദ്യം തന്നെ മീൻ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം രണ്ട് സൈഡും വരഞ്ഞു കൊടുക്കാം. ഇനി മീൻ വറുക്കാൻ ആവശ്യമായി വരുന്ന മസാലക്കൂട്ട് തയ്യാറാക്കി എടുക്കാം. അപ്പോൾ ആദ്യം തന്നെ അല്പം കറിവേപ്പില ഒരു പ്ലേറ്റിലേക്ക് ഇടാം ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, ഒന്നര ടീസ്പൂൺ മുളകുപൊടി, അല്പം വെളിച്ചെണ്ണ, കുരുമുളകുപൊടി, അതിനുള്ള ഉപ്പ് എന്നിവ ചേർത്ത് നല്ല രീതിയിൽ ഒന്ന് യോജിപ്പിച്ച് എടുക്കാം.
ശേഷം ഈ ഒരു മസാലയിൽ മീനെല്ലാം നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇനിയൊരു മത്തി ഒരു അഞ്ചുമിനിറ്റ് നേരമെങ്കിലും ഫ്രീസറിൽ വയ്ക്കാം. മീനിലേക്ക് മസാല എല്ലാം ഇറങ്ങുവാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അജ് മിനിറ്റിന് ശേഷം നല്ല തിളച്ചു കിടക്കുന്ന എണ്ണയിലേക്ക് ഓരോ മീനുകളായി ഇട്ടുകൊടുത്ത് മൊരിയിച്ച് എടുക്കാവുന്നതാണ്.
ഇത്രയേ ഉള്ളൂ നമ്മുടെ മത്തി പൊരിക്കൽ കഴിഞ്ഞു വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു സ്പെഷ്യൽ ഐറ്റം തന്നെയാണ്. ഏത് തരത്തിലുള്ള മീനും ഈ ഒരു രീതിയിൽ പൊരിച്ചെടുക്കാവുന്നതാണ്. ഈ ഒരു രീതിയിൽ മത്തി പൊരിച്ചു നോക്കാൻ മറക്കല്ലെ. നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി അറിയിക്കണേ. Credit : Bismi Kitchen