ഗ്യാസ് ഫോർമേഷൻ കാരണം വയറു വീർത്തു വരുക, കീഴ്വായി ശല്യം, ഇടയ്ക്കിടയ്ക്ക് ഓക്കാനം ഉണ്ടാവുക, നെഞ്ചുവേദന ഉണ്ടാവുക, അതുപോലെതന്നെ എന്ത് ഭക്ഷണം കഴിച്ചാലും പുളിച്ചു തെട്ടൽ ഉണ്ടാവുക. ചില ആളുകൾക്ക് രണ്ടുമൂന്നു ദിവസം കൂടുമ്പോഴാണ് മലവിസർജനം ഉണ്ടാക്കുന്നത്. ഇങ്ങനെ ഉണ്ടാകുവാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് അവരുടെ ശരീരത്തിൽ വ്യക്തമായുള്ള ദഹനപ്രക്രിയ നടക്കുന്നില്ല എന്നതിനാലാണ്. ഇന്ന് ദഹന സംബന്ധമായ പ്രശ്നങ്ങൾ മൂലം കഷ്ടപ്പെടുന്ന ആളുകൾ നിരവധിയാണ്.
നാളുകൾ ഏറെ ഗ്യാസ് സംബന്ധമായ അസുഖത്തിന്റെ മരുന്നുകൾ കഴിച്ചാലും ദഹന സംബന്ധമായ അസുഖങ്ങൾ തുടരുക തന്നെ ചെയ്യുന്നു. മരുന്ന് ഒഴിവാക്കുക ജീവിതത്തിൽ സാധ്യമല്ല. പലർക്കും പല ഭക്ഷണസാധനങ്ങളും അലർജി ഉണ്ടാക്കുന്നവയാണ്. അലർജി എന്ന് പറയുന്നത് സാധാരണഗതിയിൽ ഉണ്ടാകുന്നത് പോലെ ദേഹത്ത് ചൊറിഞ്ഞു തടിച്ചു വരിക, മൂക്കടിപ്പൽ തുമ്മൽ, ചൊറിച്ചിൽ ശ്വാസകോശത്തിൽ ഉണ്ടാകുന്ന ചുമ, കഫക്കെട്ട് തുടങ്ങിയവ മാത്രം ആയിട്ടല്ല വരുക.
വയറു സംബന്ധമായ പ്രശ്നങ്ങൾ ഉദരസംബന്ധമായ അസുഖങ്ങൾ ആയി വരുന്നു എന്നുള്ളതാണ്. ജീവിതകാലത്തിൽ ഒരിക്കലെങ്കിലും നമ്മുടെ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള ഭക്ഷണത്തിന്റെ അലർജി ഉണ്ടോ എന്ന് കണ്ടുപിടിക്കുന്നത് വളരെ നല്ലതായിരിക്കും. നമ്മൾ കഴിക്കുന്ന പാൽ, അരി, ഗോതമ്പ്, ഇറച്ചി വിഭവങ്ങൾ എന്നിവിയിൽ ഏതെങ്കിലും ഒരു ഭക്ഷണപദാർത്ഥം മൂലം ആയിരിക്കും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് വിധേയമാകേണ്ടതായി വരുന്നത്.
ആമാശയത്തിലും കുടലിന്റെ ഉള്ളിലും ഒക്കെ നീർക്കെട്ട് ആയിട്ട് വരിക, അവിടെ കുരുക്കൾ ഉണ്ടാവുക പിന്നീട് അത് അൾസർ ആയിട്ട് പ്രാപിക്കുന്നു. പലപ്പോഴും എൻഡോസ്കോപ്പി ചെയ്യുമ്പോൾ ആയിരിക്കും അൾസർ പോലുള്ള പ്രശ്നങ്ങൾ കണ്ടുപിടിക്കുന്നത്. ദൈനംദിന ജീവിതത്തിലെ ഭക്ഷണക്രമീകരണങ്ങൾ ക്രമപ്പെടുത്തിയാൽ തന്നെ ഗ്യാസ് സംബന്ധമായ അസുഖത്തിൽ നീക്കം ചെയ്യുവാനും ദഹനപ്രക്രിയ ശരീരത്തിൽ കൃത്യമായി നടക്കുകയും ചെയ്യും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam